കൊച്ചി:മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി എറണാകുളം ജില്ലയിലെത്തിയ വിഡി സതീശന് കൊച്ചി പൗരാവലി നല്‍കിയ സ്വീകരണത്തില്‍ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും പങ്കെടുത്തു.കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. മുഖ്യമന്ത്രിയായി അഭിനയിക്കുക എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി ആവുക എളുപ്പം അല്ലെന്ന് മമ്മൂട്ടി പറഞ്ഞു.
വിഡി സതീശനെ മമ്മൂട്ടി പൊന്നാട അണിയിച്ചു. കൊച്ചിക്കാരോടൊപ്പം മലയാളികളോടൊപ്പം താനും സന്തോഷിക്കുന്നുവെന്നുവെന്നും ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഭരണം ആകട്ടെയെന്നും കുഞ്ചാക്കോ ബോബന്‍ ആശംസിച്ചു.
കേരളത്തിലെ മൂന്നരക്കോടി ജനങ്ങളും അഭിപ്രായം പറഞ്ഞശേഷം തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണെന്ന് രമേശ് പിഷാരടി എംഎല്‍എ പറഞ്ഞു.ജീവിതത്തിലെ ധന്യമായ മുഹൂര്‍ത്തമാണിതെന്നും അധികാരത്തിന്റെ പത്രാസില്‍ വീണ് പോകരുതെന്നും വിഡി സതീശന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഇത് ദൈവികമായ നിയോഗമാണ്. മാറ്റം ഉണ്ടാക്കാന്‍ കഴിയുമെന്ന വിശ്വാസം ഉണ്ട്.കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തണം. താന്‍ ധനകാര്യവകുപ്പ് ഏറ്റെടുത്തത് ഒരു വെല്ലുവിളിയായാണ്. സമ്പത്തിന്റെ നീതിപൂര്‍വ്വമായ വിതരണം നടക്കും. ബഹുനില കെട്ടിടങ്ങള്‍ വരിക എന്നുള്ളതല്ല വികസനമെന്നും ജനങ്ങളുടെ ജീവിത നിലവാരത്തില്‍ സാരമായ മാറ്റങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് മാതൃകയായ നഗരമായി കൊച്ചി മാറണം. സിനിമ രംഗത്ത് സര്‍ക്കാര്‍ കയ്യൊപ്പിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.