
ന്യൂദല്‍ഹി: പ്രധാനമന്ത്രി മോദിയുമായി മുഖസാദൃശ്യമുള്ള പയ്യന്നൂര്‍ സ്വദേശി രാമചന്ദ്രന് ദല്‍ഹിയില്‍ ആരാധകര്‍ ഏറെ. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ വിനോദയാത്രയ്‌ക്ക് പോയപ്പോഴാണ് പലരും മഠത്തില്‍ വടശ്ശേരിയിലെ രാമചന്ദ്രന്റെ മോദിയുമായുള്ള സാദൃശ്യം കണ്ട് അമ്പരന്നത്.
നിരവധി പേര്‍ സെല്‍ഫിയെടുക്കാന്‍ രാമചന്ദ്രന്റെ അടുത്ത് തിക്കിത്തിരക്കുന്നുണ്ടായിരുന്നു. താജ് മഹല്‍ കാണാന്‍ പോയപ്പോള്‍ നിരവധി വിദ്യാര്‍ത്ഥികള്‍ രാമചന്ദ്രനൊപ്പം സെല്‍ഫിയെടുത്തു.
വിദേശത്ത് ജോലി ചെയ്തിരുന്ന രാമചന്ദ്രന്‍ നാട്ടില്‍ താമസമാക്കിയ ശേഷം ഒരു ദിവസം യാദൃച്ഛികമായാണ് ചിലര്‍ രാമചന്ദ്രന്റെ മോദിയുമായുള്ള സാദൃശ്യം കണ്ടെത്തിയത്. ചിലര്‍ അത് പത്രത്തില്‍ വാര്‍ത്തയാക്കി. സമൂഹമാധ്യമങ്ങളിലും ഇത് പ്രചരിച്ചു. ഇതോടെ രാമചന്ദ്രന്‍ ഗ്ലാമര്‍ താരമായി.