• Sun. Dec 7th, 2025

24×7 Live News

Apdin News

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ബെംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് നാളെ സ്പെഷ്യല്‍ ട്രെയിന്‍

Byadmin

Dec 7, 2025



ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിൽ നിന്നും എറണാകുളത്തേക്ക് നാളെ സ്പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പെടുത്തി ദക്ഷിണ റെയില്‍വേ. ഇൻഡിഗോ വിമാനസർവീസുകൾ കൂട്ടമായി റദ്ദാക്കിയതിനെ തുടർന്നാണ് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചത്. തെക്കന്‍ ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ചൊവ്വാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ക്കും ട്രെയിന്‍ സഹായകരമാകും.

യെലഹങ്ക-എറണാകുളം ജങ്ക്ഷൻ സ്പെഷ്യല്‍ ട്രെയിന്‍ (06148) തിങ്കളാഴ്ച രാവി/eലെ 10-ന് യെലഹങ്കയിൽനിന്ന് പുറപ്പെട്ട് രാത്രി 10.15-ന് എറണാകുളത്ത് എത്തും. കെആർ പുരം (രാവിലെ 10.23), വൈറ്റ് ഫീൽഡ്(10.38), ബെംഗാരപ്പേട്ട്(11.15) പാലക്കാട് (വൈകീട്ട് 6.25), തൃശ്ശൂർ(7.42), ആലുവ(8.30) എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.

എറണാകുളം ജങ്ക്ഷൻ-യെലഹങ്ക (06147) : എറണാകുളത്തു നിന്നും ഞായറാഴ്ച വൈകീട്ട് 4.20-ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.30-ന് യെലഹങ്കയിൽ എത്തും.

രണ്ട് സെക്കൻഡ് എ.സി, മൂന്നു തേര്‍ഡ് എ.സി, 7 തേര്‍ഡ് എക്കണോമി എ.സി, 4 സ്ലീപ്പർ കോച്ചുകൾ, നാല് ജനറൽ കോച്ചുകൾ എന്നിവയാണ് ഉണ്ടാവുക.

By admin