• Tue. Dec 2nd, 2025

24×7 Live News

Apdin News

യാസിനും കുടുംബത്തിനും ഒപ്പം പ്രഭാതഭക്ഷണം കഴിച്ച് സുരേഷ് ഗോപി; ബിജെപി നേതാവ് എൻ.ഹരിക്ക് നന്ദി അറിയിച്ച് ഫേസ്ബുക്ക് പോസ്റ്റ്

Byadmin

Dec 2, 2025



ന്യൂദൽഹി: ഭാരത സർക്കാരിന്റെ ‘ശ്രേഷ്ഠ ദിവ്യാങ് പുരസ്‌കാരം’ സ്വീകരിക്കാൻ എത്തിയ യാസിനും കുടുംബത്തിനും ഒപ്പം പ്രഭാതഭക്ഷണം കഴിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു പ്രഭാതഭക്ഷണം. എല്ലാ പിറന്നാളിനും എന്റെ സിനിമകളിലെ ബിജിഎമ്മുകളും ഗാനങ്ങളും കീബോർഡിൽ വായിച്ച് യൂട്യൂബിൽ ആശംസകൾ നിറയ്‌ക്കുന്ന ഈ കൊച്ചുമിടുക്കനെ കണ്ടുമുട്ടിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

എന്റെ ഔദ്യോഗിക വസതിയിൽ വെച്ച്, ഭാരത സർക്കാരിന്റെ ‘ശ്രേഷ്ഠ ദിവ്യാങ് പുരസ്‌കാരം’ സ്വീകരിക്കാൻ എത്തിയ പ്രിയപ്പെട്ട യാസിനും കുടുംബത്തിനും ഒപ്പം പ്രഭാതഭക്ഷണം കഴിച്ചു.

എല്ലാ പിറന്നാളിനും എന്റെ സിനിമകളിലെ ബിജിഎമ്മുകളും ഗാനങ്ങളും കീബോർഡിൽ വായിച്ച് യൂട്യൂബിൽ ആശംസകൾ നിറയ്‌ക്കുന്ന ഈ കൊച്ചുമിടുക്കനെ കണ്ടുമുട്ടിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. യാസിന്റെ ജീവിതത്തിലെ വലിയൊരഭിലാഷം സഫലമാക്കാൻ സാധിച്ചത് ദൈവാനുഗ്രഹമായി കരുതുന്നു.
കീബോർഡ്, ചിത്രരചന, കഥാരചന, അഭിനയം തുടങ്ങി നിരവധി മേഖലകളിൽ വിസ്മയം തീർക്കുന്ന യാസിന് എന്റെ എല്ലാവിധ സ്നേഹവും ആശംസകളും! യാസിന്റെ സംഗീതപ്രതിഭയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി, ഗമക ബോക്സ് നോട്ടേഷണൽ സിസ്റ്റത്തിൽ യാസിനെ ചേർക്കാനുള്ള വാക്കും ഈ സന്ദർശനത്തിൽ നൽകിയിട്ടുണ്ട്.

ഡിസംബർ 3-ന് രാഷ്‌ട്രപതിയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കുന്ന ഈ ഭിന്നശേഷി പ്രതിഭയ്‌ക്ക് അഭിവാദ്യങ്ങൾ!

യാസിന്റെ സന്തോഷമാണ് എന്റെ ഏറ്റവും വലിയ സംതൃപ്തി! ഈ സമാഗമം സാധ്യമാക്കിയ ബിജെപി ആലപ്പുഴ മേഖല പ്രസിഡണ്ട് എൻ ഹരിക്ക് ഹൃദയം നിറഞ്ഞ നന്ദി. ഉടൻ തന്നെ ഓച്ചിറയിലെ യാസിന്റെ വീട്ടിൽ നേരിട്ടെത്തി സ്നേഹം അറിയിക്കുന്നതാണ്❤

 

By admin