• Fri. Sep 27th, 2024

24×7 Live News

Apdin News

യുഎന്‍രക്ഷാസമിതി: ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് പിന്തുണയുമായി ബൈഡനും മാക്രോണിനും പിന്നാലെ കെയര്‍ സ്റ്റാര്‍മറും

Byadmin

Sep 27, 2024



ന്യൂഡല്‍ഹി: ഇന്ത്യയെ യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗമായി ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിന് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ യുഎന്‍ ജനറല്‍ അസംബ്ലിയുടെ 79-ാമത് സെഷനില്‍ നടത്തിയ പ്രസംഗത്തില്‍ പിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യയെ ഉള്‍പ്പെടുത്തണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിയും നേരത്തെ ആഹ്വാനം ചെയ്തിരുന്നു.
‘രാഷ്‌ട്രീയത്താല്‍ തളര്‍ത്തപ്പെടാതെ, പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള, കൂടുതല്‍ പ്രാതിനിധ്യമുള്ള ഒന്നായി രക്ഷാസമിതി മാറേണ്ടതുണ്ട്’ യുകെ പ്രധാനമന്ത്രി പറഞ്ഞു,
നിലവില്‍ അഞ്ച് സ്ഥിരാംഗങ്ങളും 10 സ്ഥിരമല്ലാത്ത അംഗങ്ങളുമാണ് യുഎന്‍ രക്ഷാസമിതിയിലുള്ളത്. സ്ഥിരമല്ലാത്ത അംഗങ്ങളെ രണ്ട് വര്‍ഷത്തേക്ക് ഐക്യരാഷ്‌ട്രസഭയുടെ ജനറല്‍ അസംബ്ലി തിരഞ്ഞെടുക്കുന്നു. അഞ്ച് സ്ഥിരാംഗങ്ങളായ റഷ്യ, യുണൈറ്റഡ് കിംഗ്ഡം, ചൈന, ഫ്രാന്‍സ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവയ്‌ക്ക് ഏത് കാര്യമായ പ്രമേയവും വീറ്റോ ചെയ്യാനുള്ള അധികാരമുണ്ട്.

By admin