ന്യൂദൽഹി: രാജ്യത്താദ്യമായി ദേശീയ സഹകരണ നയം പുറത്തിറക്കുന്നു. സഹകരണ പ്രസ്ഥാനത്തിൽ അടിമുടി സംരക്ഷണവും പരിഷ്‌കരണവും ഉറപ്പാക്കിക്കൊണ്ടുള്ള സഹകരണ നയം 2025 ന്യൂദൽഹിയിൽ ആഭ്യന്തരവകുപ്പുമന്ത്രികൂടിയായ സഹകരണവകുപ്പുമന്ത്രി അമിത് ഷാ നാളെ പുറത്തിറക്കും.
2025 മുതൽ 45 വരെ അടുത്ത രണ്ട് ദശകങ്ങളിൽ ഭാരതത്തിന്റെ സഹകരണ പ്രസ്ഥാനത്തിലെ നാഴികക്കല്ലായിമാറും പുതിയ സഹകരണ നയം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2025 ലെ പുതിയ സഹകരണ നയം സഹകരണ മേഖലയെ പുനരുജ്ജീവിപ്പിക്കാനും ആധുനികവൽക്കരിക്കാനും അതോടൊപ്പം താഴെത്തട്ടിൽ വഴികാട്ടിക്കൊണ്ടും ‘സഹകാർ സേ സമൃദ്ധി’ എന്ന ദർശനം സാക്ഷാത്കരിക്കാനും ലക്ഷ്യമിടുന്നു.
പുതിയ നയം നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ സഹകരണ സ്ഥാപനങ്ങളെ ഊർജ്ജസ്വലമാക്കുകയും 2047 ലെ വികസിത് ഭാരത് എന്ന കാഴ്ചപ്പാടിന് ഏറെ സഹായകമാകുകയും ചെയ്യും.
2025 ലെ ദേശീയ സഹകരണ നയം വലിയ തോതിൽ തൊഴിലവസരങ്ങളും ഉപജീവന അവസരങ്ങളും സൃഷ്ടിക്കുന്നതാവും പുതിയ നയം.
മുൻ കേന്ദ്ര മന്ത്രി സുരേഷ് പ്രഭാകർ പ്രഭുവിന്റെ നേതൃത്വത്തിലുള്ള 48 അംഗ ദേശീയതല സമിതിയാണ് പുതിയ ദേശീയ സഹകരണ നയം തയ്യാറാക്കിയിട്ടുണ്ട്.