
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ പോയതുമായി ബന്ധപ്പെട്ട് യുവനടിയെ അന്വേഷണ സംഘം ചോദ്യംചെയ്യും. രാഹുല്‍ രക്ഷപ്പെട്ടത് ചുവന്ന നിറമുളള ഫോക്‌സ്‌വാഗണ്‍ പോളോ കാറിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ കാറിന്റെ ഉടമയായ യുവനടിയെയാണ് അന്വേഷണ സംഘം ചോദ്യംചെയ്യുക. ഉടന്‍ തന്നെ ചോദ്യം ചെയ്യലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
യുവനടിയെ നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് പോലീസിന്റെ നീക്കം. നടിയുമായി രാഹുലിന് അടുത്ത ബന്ധമുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. രാഹുലിന്‌റെ മണ്ഡലത്തിൽ നടപ്പാക്കുന്ന സ്മൈൽ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട തറക്കല്ലിടൽ ചടങ്ങിലടക്കം യുവ നടി പങ്കെടുത്തിരുന്നു.
നടിയെ ഇതിനകം പോലീസ് ഫോണില്‍ ബന്ധപ്പെട്ടെന്ന് സൂചന. കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാര്‍ പാലക്കാട് ഉണ്ടായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും ചോദ്യംചെയ്തതില്‍ നിന്നാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചത്.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഇനി ഒന്നും പറയാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഘടനാപരമായ നടപടിയെ പാര്‍ട്ടിക്ക് എടുക്കാന്‍ കഴിയു.
പോലീസ് നടപടി എടുക്കട്ടെയെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം . മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രാഹുല്‍ മാങ്കൂട്ടത്തിനെതിരായ നിലപാട് സ്വീകരിച്ചു പോരുന്നത്. എന്നാല്‍ മറ്റൊരു മുന്‍ കെപിസിസി പ്രസിഡന്റായിരുന്ന കെ സുധാകരന്‍ രാഹുല്‍ മാങ്കൂട്ടത്തിനനുകൂലമായ നിലപാടുകളാണ് എടുക്കുന്നത്