• Wed. Dec 3rd, 2025

24×7 Live News

Apdin News

റഷ്യയുടെ ഇന്ത്യയുടെ ഉല്‍പന്നങ്ങള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുമെന്ന് വ്ളാഡിമിര്‍ പുടിന്‍

Byadmin

Dec 3, 2025



ന്യൂദല്‍ഹി: റഷ്യ ഇന്ത്യയുടെ ഉല്‍പന്നങ്ങള്‍വന്‍തോതില്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചതായി റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍. ഡിസംബര്‍ 4,5 തീയതികളില്‍ ഇന്ത്യയില്‍ എത്തുന്നതിന് മുന്‍പായാണ് റഷ്യ ഈ തീരുമാനം അറിയിച്ചത്.

ഇതുവരെ ഇന്ത്യയുമായി ആഴത്തിലുള്ള പ്രതിരോധസഹകരണത്തിന് വരുന്നു എന്ന് പ്രചരിപ്പിക്കപ്പെട്ടതിനിടയിലാണ് ഇന്ത്യ-റഷ്യ സൗഹൃദത്തിന്റെ മറ്റൊരു കാഴ്ചപ്പാട് റഷ്യ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതി 6300 കോടി ഡോളറില്‍ നിന്നും 15000 കോടി ഡോളര്‍ ആക്കി 2030 ആകുമ്പോഴേക്കും വര്‍ധിപ്പിക്കുമെന്ന് പുടിന്റെ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവ് അറിയിച്ചു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആവേശമുണര്‍ത്തുന്നതാണ് ഈ തീരുമാനം. പക്ഷെ ഇതിനെ യുഎസും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഇന്ത്യയ്‌ക്കെതിരായ അഭിപ്രായങ്ങളുമായി രംഗത്ത് വന്നേയ്‌ക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഏത് വിധേനെയും റഷ്യയെ ഇല്ലാതാക്കാന്‍ ശ്രമിക്കുച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ റഷ്യ-ഇന്ത്യ സഹകരണം ആഴത്തിലാകുന്നത് യുഎസ്-യൂറോപ്യന്‍ യൂണിയന്‍ ശക്തികളുടെ ഗൂഢാലോചനയെ പൊളിക്കുമോ എന്ന ആശങ്ക സ്വാഭാവികമായും ഉണ്ടാകും.

By admin