• Thu. Feb 27th, 2025

24×7 Live News

Apdin News

റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരുടെ കടകളും, വീടുകളും , മസ്ജിദുകളും പൊളിച്ചു : ഫഡ്നാവിസ് സർക്കാർ ഒഴിപ്പിച്ചെടുത്തത് 900 ഏക്കർ

Byadmin

Feb 27, 2025


മുംബൈ : പൂനെയിൽ ബംഗ്ലാദേശി – റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരുടെ കടകളും, വീടുകളും , അനധികൃത മദ്രസകളും , പൊളിച്ചു നീക്കി മഹാരാഷ്‌ട്ര സർക്കാർ . സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബുൾഡോസർ നടപടിയിൽ സർക്കാർ തിരികെ പിടിച്ചത് 900 ഏക്കർ ഭൂമിയാണ്.

പൂനെയിലെ പിംപ്രി ചിഞ്ച്‌വാഡ് പ്രദേശത്താണ് ഒഴിപ്പിക്കൽ നടന്നത് . 5000 അനധികൃത മസറുകൾ, സ്ക്രാപ്പ് കടകൾ, 27 അനധികൃത മസ്ജിദുകൾ, ഫാക്ടറികൾ എന്നിവ പൊളിച്ചുമാറ്റി.ബുൾഡോസർ നടപടി നിർത്തലാക്കാൻ ഹൈക്കോടതിയിൽ 30 ഹർജികൾ സമർപ്പിച്ചെങ്കിലും അവയെല്ലാം തള്ളിയിരുന്നു.

അഡീഷണൽ മുനിസിപ്പൽ കമ്മീഷണർ പ്രദീപ് ജംഭലേ പാട്ടീൽ, ഡെപ്യൂട്ടി കമ്മീഷണർ മനോജ് ലോങ്കർ എന്നിവർ മേൽനോട്ടം വഹിച്ചു. അഡീഷണൽ പോലീസ് കമ്മീഷണർ വസന്ത് പർദേശി, ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാരായ സ്വപന ഗോർ, ഡോ. ശിവാജി പവാർ, സന്ദീപ് ഡോയിഫോഡ്, വിവേക് ​​പാട്ടീൽ എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങളോടെയായിരുന്നു നടപടി.600 പോലീസ് ഉദ്യോഗസ്ഥരും 180 മഹാരാഷ്‌ട്ര സുരക്ഷാ സേനാംഗങ്ങളും നിരവധി ജീവനക്കാരും ഓപ്പറേഷനിൽ പങ്കെടുത്തു. 16 എക്‌സ്‌കവേറ്ററുകൾ, 8 ജെസിബികൾ, 1 ക്രെയിൻ, 4 കട്ടറുകൾ എന്നിവയുൾപ്പെടെ കനത്ത യന്ത്രസാമഗ്രികളും എത്തിച്ചിരുന്നു.

മഹാരാഷ്‌ട്ര മലിനീകരണ നിയന്ത്രണ ബോർഡും (എംപിസിബി) പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷനും (പിസിഎംസി) നിരവധി മുന്നറിയിപ്പുകളും നോട്ടീസുകളും നൽകിയിട്ടും, കൈയ്യേറ്റം ഒഴിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല . എന്നാൽ ഫഡ്നാവിസ് സർക്കാർ ഈ കൈയ്യേറ്റം ഒഴിപ്പിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അനധികൃത ബിസിനസുകൾ , വർദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ എന്നിവ മൂല പ്രദേശം നിയമവിരുദ്ധ മേഖലയായി മാറിയിരുന്നു.

പ്രദേശത്ത് പ്രതിവർഷം കുറഞ്ഞത് 8-10 തീപിടുത്ത സംഭവങ്ങളെങ്കിലും സംഭവിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബംഗ്ലാദേശികളും റോഹിംഗ്യൻ അനധികൃത കുടിയേറ്റക്കാരും ഇവിടെ അനധികൃത ബിസിനസുകളും നടത്തിയിരുന്നു .ഭൂമി കൈയേറ്റം, ഗതാഗതക്കുരുക്ക്, വർഗീയ സംഘർഷങ്ങൾ എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്നതായും പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അനധികൃത കുടിയേറ്റ കേന്ദ്രങ്ങൾ “ലാൻഡ് ജിഹാദ്” പോലുള്ള ക്രിമിനൽ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയിരുന്നു

ഹിന്ദു ഘോഷയാത്രകൾക്ക് നേരെയുണ്ടായ കല്ലെറിയലും ഇന്ത്യൻ മുജാഹിദീന്റെ യാസിൻ ഭട്കൽ പോലുള്ള ഭീകര സംഘടനകളുമായി ബന്ധമുള്ള വ്യക്തികൾക്ക് അഭയം നൽകിയ സംഭവങ്ങളും സുരക്ഷാ ആശങ്കകൾ കൂടുതൽ വഷളാക്കിയിരുന്നു.



By admin