• Tue. Dec 2nd, 2025

24×7 Live News

Apdin News

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്ന ഉമീദ് പോർട്ടൽ സ്ലോയാകുന്നു : ഇത് സർക്കാർ മനപൂർവ്വം ചെയ്യുന്നതാണെന്ന് മൗലാന കൽബെ ജവാദ്

Byadmin

Dec 2, 2025



ന്യൂദൽഹി : വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്ന ഉമീദ് പോർട്ടൽ സാവധാനമാണ് പ്രവർത്തിക്കുന്നതെന്നും, ഇത് സർക്കാർ മനപൂർവ്വം ചെയ്യുന്നതാണെന്ന് ആരോപണവുമായി ലഖ്‌നൗവിലെ ഷിയാ മതനേതാവ് മൗലാന കൽബെ ജവാദ് . രാജ്യത്തുടനീളമുള്ള ഏകദേശം 1.4 ബില്യൺ വോട്ടർമാരുടെ വിവരങ്ങൾ നൽകുന്ന എസ്‌ഐആർ പോർട്ടൽ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും എന്നാൽ വഖഫ് സ്വത്തുക്കൾക്കായി രൂപകൽപ്പന ചെയ്‌ത ഉമീദ് പോർട്ടൽ കഴിഞ്ഞ ആറ് ദിവസമായി പ്രവർത്തനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് വഖഫ് നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം, എല്ലാ വഖഫ് സ്വത്തുക്കളും രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി ഡിസംബർ 6 ആയി നിശ്ചയിച്ചിരുന്നു, എന്നാൽ ഉമീദ് പോർട്ടലിൽ കുറച്ച് വഖഫ് സ്വത്തുക്കൾ മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. ഉമീദ് പോർട്ടൽ വളരെ മന്ദഗതിയിലാണ് പ്രവർത്തിക്കുന്നതെന്നും ഇതുമൂലം 80 ശതമാനത്തിലധികം വഖഫ് സ്വത്തുക്കളും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മൗലാന കൽബെ ജവാദ് പറയുന്നു .

ഉമീദ് പോർട്ടലിൽ ഏകദേശം 8,000 സ്വത്തുക്കൾ മാത്രമേ രജിസ്റ്റർ ചെയ്യാൻ ലഭ്യമാകൂ. വഖഫ് സ്വത്തുക്കൾ യഥാസമയം രജിസ്റ്റർ ചെയ്യുന്നത് തടയാൻ ഈ സാഹചര്യം “മനഃപൂർവ്വം” സൃഷ്ടിച്ചതാണെന്നും മൗലാന കൽബെ ജവാദ് ആരോപിക്കുന്നു.

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സർക്കാരിന്റെ സമയപരിധി പാലിക്കപ്പെടുന്നില്ല . എല്ലാ വഖഫ് സ്വത്തുക്കളും സുഗമമായി രജിസ്റ്റർ ചെയ്യാൻ കഴിയുന്ന തരത്തിൽ രജിസ്ട്രേഷൻ സമയപരിധി കുറഞ്ഞത് ആറ് മാസമെങ്കിലും നീട്ടണമെന്ന് അദ്ദേഹം സർക്കാരിനോട് അഭ്യർത്ഥിച്ചു. അതേസമയം പോർട്ടൽ ശരിയായി പ്രവർത്തിക്കാത്തത് നെറ്റ് വർക്ക് തകരാറുകൾ മൂലമാകാമന്നാണ് സാങ്കേതിക വിദഗ്ധർ പറയുന്നത് .

By admin