• Sun. Dec 7th, 2025

24×7 Live News

Apdin News

വനഭൂമിയിൽ പള്ളികളും ആരാധനാലയങ്ങളും മദ്രസകളും : മതമൗലികവാദികൾ നോക്കി നിൽക്കെ ബുൾഡോസറിന് ഇടിച്ച് നിരത്തി ധാമി സർക്കാർ

Byadmin

Dec 7, 2025



ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലെ രാംനഗർ മുനിസിപ്പാലിറ്റി പ്രദേശത്തോട് ചേർന്നുള്ള കോസി നദിയുടെ തീരത്ത് കയ്യേറ്റക്കാർ കോളനി സ്ഥാപിച്ചത് സർക്കാർ പൊളിച്ചു നീക്കാൻ തുടങ്ങി. സർക്കാർ റിസർവ് വനഭൂമിയിലെ കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ഇന്ന് രാവിലെയാണ് ആരംഭിച്ചത്. കനത്ത പോലീസ് സാന്നിധ്യത്തിലാണ് കാമ്പയിൻ ആരംഭിച്ചത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദ്ദേശപ്രകാരം കഴിഞ്ഞ കുറച്ച് മാസങ്ങളായി കോസി നദിക്കരയിലുള്ള കയ്യേറ്റങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരികയായിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം സർക്കാർ വനഭൂമി കയ്യേറി ആരാധനാലയങ്ങളും, പള്ളികളും, മദ്രസകളും പോലും ഇവിടെ നിർമ്മിച്ചിട്ടുണ്ട്. ഈ പ്രദേശം പൂച്ച്ഡി ബസ്തി എന്നറിയപ്പെടുന്നു. ഒരു സർവേയ്‌ക്കായി ഒരു ഭരണ സംഘം പ്രദേശം സന്ദർശിച്ചപ്പോൾ, അവർ അവിടുത്തെ കയ്യേറ്റ സാഹചര്യങ്ങൾ മനസിലാക്കിയത്. തുടർന്ന് ഭൂമാഫിയകൾ സർക്കാർ വനഭൂമി എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് അന്വേഷിക്കാൻ സർക്കാർ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു. അതിന്റെ റിപ്പോർട്ടിനെത്തുടർന്ന് കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിച്ചു.

ഉത്തരാഖണ്ഡിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ ഭരണകൂടം കർശനമായ നിലപാടാണ് സ്വീകരിക്കുന്നത്. കൂടാതെ കുമയോൺ ഡിവിഷനിൽ ഒരു വലിയ നടപടിക്കുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്. ഇക്കാര്യത്തിൽ രാംനഗറിലെ പൂച്ച്ഡി ഗ്രാമപ്രദേശത്ത് വർഷങ്ങളായി നിലനിൽക്കുന്ന അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തിയിട്ടുണ്ട്.

ടെറായി വെസ്റ്റേൺ ഫോറസ്റ്റ് ഡിവിഷനിൽ ഉൾപ്പെടുന്ന ഈ ഭൂമിയിൽ ആളുകൾ വളരെക്കാലമായി അനധികൃത വിളകൾ കൃഷി ചെയ്തുവരുന്നു. വനംവകുപ്പ് മുമ്പ് ഈ കയ്യേറ്റങ്ങൾ തിരിച്ചറിഞ്ഞിരുന്നു. പക്ഷേ കൃത്യമായ നടപടികളൊന്നും സ്വീകരിച്ചില്ല. ഇനി ഇതിനെതിരെയും നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

By admin