
നവി മുംബയ്: ഐ.സി.സി. വനിതാ ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സ് നേടി.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയയ്‌ക്കുകയായിരുന്നു. ഷഫാലി വര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിംഗും (78 പന്തില്‍ 87 റണ്‍സ്, 2 സിക്‌സ,് 7 ഫോര്‍) ദീപ്തി ശര്‍മ്മയുടെ 58 റണ്‍സും ഇന്ത്യയ്‌ക്ക് കരുത്തായി.
സ്മൃതി മന്ദാന 45 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കി. ക്ലോ ട്രയോണാണ് സ്മൃതി മന്ദാനയെ പുറത്താക്കിയത്. ജെമീമ റോഡ്രിഗസ് 24 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 20 റണ്‍സ് ചേര്‍ത്തെങ്കിലും നോന്‍കുലൂലെകോ മ്ലാബയുടെ ബൗളിംഗില്‍ പുറത്തായി.
വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് 24 പന്തില്‍ 34 റണ്‍സെടുത്തു.12 വൈഡുകളും ഒരു നോ-ബോളും ഉള്‍പ്പെടെ 15 എക്‌സ്ട്രാ റണ്‍സുകളും ഇന്ത്യക്ക് ലഭിച്ചു.