
ന്യൂദൽഹി ; വന്ദേമാതരത്തിൽ ദുർഗ്ഗാ ദേവിയെ പറ്റിയുള്ള വരികൾ ഉണ്ടെന്നും മുസ്ലീങ്ങൾക്ക് അത് ഹറാമാണെന്നും ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അർഷാദ് മദനി . വന്ദേമാതരം ചൊല്ലുന്നതിനോ പാടുന്നതിനോ തനിക്ക് എതിർപ്പില്ല. എന്നാൽ മുസ്ലീങ്ങൾ ഒരു ദൈവത്തെ മാത്രമേ ആരാധിക്കുന്നുള്ളൂ. അല്ലാഹുവല്ലാതെ മറ്റാരെയും ഞങ്ങൾക്ക് പ്രാർത്ഥനകളിൽ ഉൾപ്പെടുത്താൻ കഴിയില്ല . അത് അല്ലാഹു പൊറുക്കില്ലെന്നും അർഷാദ് മദനി പറഞ്ഞു.
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ലോക്‌സഭയിൽ ചർച്ച നടന്നിരുന്നു. ഇതിനെ പറ്റി പ്രതികരിക്കുകയായിരുന്നു അർഷാദ് മദനി . “വന്ദേമാതരത്തിന്റെ വിവർത്തനം ശിർക്കുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിലെ നാല് വാക്യങ്ങൾ രാജ്യത്തെ ദൈവീകരിക്കുകയും ദുർഗ്ഗാ ദേവിയുമായി താരതമ്യം ചെയ്യുകയും ആരാധനാ വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്നു. “അമ്മേ, ഞാൻ നിന്നെ ആരാധിക്കുന്നു” എന്നതാണ് വന്ദേമാതരത്തിന്റെ അർത്ഥം.
അത് ഏതൊരു മുസ്ലീമിന്റെയും മതവിശ്വാസത്തിന് എതിരാണ്. അതിനാൽ ഞങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായ ഒരു മുദ്രാവാക്യമോ പാട്ടോ ആലപിക്കാൻ ആരെയും നിർബന്ധിക്കാനാവില്ല. മുസ്ലീങ്ങൾ വിശ്വാസത്തിന് വിരുദ്ധമായ വന്ദേമാതരം ചൊല്ലാറില്ലെന്നും ‘ അർഷാദ് മദനി പറഞ്ഞു