• Sat. Sep 28th, 2024

24×7 Live News

Apdin News

വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം കുടിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ അവശനിലയില്‍

Byadmin

Sep 27, 2024


പാലക്കാട് വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം കുടിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ അവശനിലയിലായി. മാത്തൂരിന് സമീപം വെള്ളിയാഴ്ച ഒരു മണിയോടെയാണ് സംഭവം. റോഡരികില്‍ അവശനിലയില്‍ കിടക്കുകയായിരുന്നു കുട്ടികളെ മറ്റു വിദ്യാര്‍ത്ഥികള്‍ വെള്ളംതളിച്ച് ഉണര്‍ത്താന്‍ ശ്രമിക്കുന്നത് കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ മംഗലം ഡാം പൊലീസ് ഉടന്‍ തന്നെ മൂന്ന് പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില അപകടകരമല്ലെന്ന് പൊലീസ് അറിയിച്ചു. എല്ലാവരും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.

വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം വീട്ടുകാരറിയാതെ ഏഴ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കുടിക്കുകയായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മംഗലം ഡാം പൊലീസും ആലത്തൂര്‍ എക്സൈസ് അധികൃതരും കുട്ടികളുടെ രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി ബോധവത്കരണവും താക്കീതും നല്‍കി വിട്ടയച്ചു.

 

By admin