തിരുവനന്തപുരം: കോണ്‍ഗ്രസിനു പുറത്തുള്ളവരുടെ വോട്ടു കിട്ടിയാണ് താന്‍ തുടര്‍ച്ചയായി തിരുവനന്തപുരത്തുനിന്ന് ജയിക്കുന്നത് എന്നാണ് ശശി തരൂരിന്റെ അവകാശവാദം. തന്റെ ജയത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ്‌കാര്‍ക്ക് വലിയ പങ്കില്ലന്നും തരൂര്‍ പറയാതെ പറയുന്നു. തരൂരിന്റെ വാദം ശരിവെയക്കുന്നതാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരസഭയിലെ ശ്രീവരാഹം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പുഫലം. പാര്‍ലമെന്റെ തെരഞ്ഞെടുപ്പില്‍ തരൂര്‍ ആയിരത്തില്‍പരം വോട്ടുനേടി ഈവാര്‍ഡില്‍ രണ്ടാമതെത്തിയിരുന്നു. ഉപതരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായ കോണ്‍ഗ്രസിന് കിട്ടിയ വെറും 277 വോട്ടുമാത്രം.
വാര്‍ഡിലെ രണ്ടു ബൂത്തുകളില്‍നിന്നുമാത്രം തരൂര്‍ 900 വോട്ടു നേടിയിരുന്നു. ആ രണ്ടു ബൂത്തുകളില്‍ ഇത്തവണ കോണ്‍ഗ്രസിന് കിട്ടിയത് 88 വോട്ടുമാത്രം. നഗരസഭയില്‍ മികച്ചപ്രകടനം കാഴ്ചവെയക്കാന്‍ 100 വാര്‍ഡുകളെ 12 മേഖലകളായി തിരിച്ച് ഓരോ മേഖലയുടെ ചുമതല ഓരോ കെപിസിസി അംഗത്തിന് നല്‍കി കോണ്‍ഗ്രസ് വലിയ തയ്യാറെടുപ്പ് നടത്തിയിരുന്നു.
ഉപതെരഞ്ഞെടുപ്പില്‍ ശ്രീവരാഹം വാര്‍ഡ് ഇടതുമുന്നണി നിലനിര്‍ത്തി. 12 വോട്ടിന്റെ വ്യത്യാസത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥി വി ഹരികുമാര്‍ ബിജെപിയുടെ മിനിയെ തോല്‍പ്പിച്ചു.വി ഹരികുമാര്‍ 1358 വോട്ടുകള്‍ നേടി. മിനിക്ക് 1346 വോട്ടുകള്‍ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുരേഷ് കുമാര്‍ 277 വോട്ടാണ് പിടച്ചത്.കൗണ്‍സിലറായിരുന്ന സിപിഐ അംഗം കെ വിജയകുമാറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികള്‍ക്കും യഥാക്രമം 1449, 1249, 406 എന്നിങ്ങനെയായിരുന്നു വോട്ടുകള്‍. 200 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അന്ന് ഇടത് ജയം.ഇത്തവണ ബിജെപിയക്ക് മാത്രമാണ് വോട്ടു കൂടിയത്(97). കോണ്‍ഗ്രസിന് 129 വോട്ടും സിപിഐയക്ക് 91 വോട്ടു കുറയുകയായിരുന്നു. ഉറച്ച വിജയം പ്രതീക്ഷിച്ചിരുന്ന ബിജെപിയ്‌ക്ക് , കോണ്‍ഗ്രസ് വ്യാപകമായി ഇടതുമുന്നണിയ്‌ക്ക് വോട്ടു മറിച്ചത് തിരിച്ചടിയായി. ‘കുംഭമേള’യും ബിജെപിയ്‌ക്ക് വിനയായി. വോട്ടിംഗ് ദിവസം 42 ഉറച്ച വോട്ടര്‍മാര്‍ പ്രയാഗ്‌രാജില്‍ പങ്കെുക്കാന്‍ പോയിരിക്കുകയായിരുന്നു.