തിരുവനന്തപുരം: ശബരിമലയിലെ വിവാദ ട്രാക്ടര്‍ യാത്രയില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപി റവാഡ ചന്ദ്രശേഖര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ചട്ട ലംഘനം നടത്തി ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ യാത്ര നടത്തിയതായി എഡിജിപി സമ്മതിച്ചു. ഒഴിവാക്കേണ്ട കാര്യമായിരുന്നുവെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഡിജിപി താക്കീത് നല്‍കി എന്നാണ് വിവരം.
വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ നടപടിക്ക് ശുപാര്‍ശകളില്ലാതെയാണ് റിപ്പോര്‍ട്ട്.എ ഡി ജി പി ട്രാക്ടറില്‍ സന്നിധാനത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.
സന്നിധാനത്തേക്ക് ചരക്ക് കൊണ്ടുപോകാന്‍ ഉദ്ദേശിച്ചുള്ളതാണ് ട്രാക്ടറുകള്‍.അപകടസാധ്യതയും അലക്ഷ്യമായി ഓടിക്കുന്നതും കാരണം 2021-ല്‍ ഹൈക്കോടതി ട്രാക്ടറുകളില്‍ ആളുകള്‍ യാത്ര ചെയ്യുന്നത് നിരോധിച്ചിരുന്നു. ഈ ഉത്തരവ് ലംഘിച്ചാണ് എഡിജിപി അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര ചെയ്തത്.
പൊലീസ് ട്രാക്ടറില്‍ മങ്കി ക്യാപ് ധരിച്ച് സഹായികളായ പൊലീസുകാര്‍ക്ക് ഒപ്പമാണ് നവഗ്രഹ പ്രതിഷ്ഠാ പൂജയ്‌ക്കായി നട തുറന്നിരിക്കെ, 12-ാം തീയതി രാത്രി എം.ആര്‍. അജിത് കുമാര്‍ ട്രാക്ടറില്‍ സന്നിധാനത്ത് എത്തിയത്.ദര്‍ശനത്തിന് ഷേഷംഅതേ ട്രാക്ടറില്‍ തന്നെ തിരിച്ച് ഇറങ്ങി.ഇത് ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ് എഡിജിപിക്കെതിരെ നടത്തിയത്.