ന്യൂദല്‍ഹി: എന്‍ഡിഎ സര്‍ക്കാര്‍ 12 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദി തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായതിന്റെയും ആഘോഷത്തിനായി ബുധനാഴ്ച എന്‍ഡിഎ യോഗം ചേരും. എല്ലാ ഘടകകക്ഷികളും പങ്കെടുക്കും.
എന്‍ഡിഎ യോഗത്തില്‍ പ്രധാനമന്ത്രി മോദിയുടെ നേട്ടത്തെ പ്രശംസിക്കുന്ന പ്രമേയം പാസാക്കും. ഭാരത് മണ്ഡപത്തില്‍ നടക്കുന്ന യോഗത്തില്‍ രാജ്നാഥ് സിംഗ്, അമിത് ഷാ, ജെ പി നദ്ദ, ശിവരാജ് സിംഗ് ചൗഹാന്‍ തുടങ്ങിയ മുതിര്‍ന്ന കേന്ദ്ര മന്ത്രിമാര്‍ക്കൊപ്പം എന്‍ഡിഎ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും സഖ്യകക്ഷികളുടെ നേതാക്കളും പങ്കെടുക്കും.
എന്‍ഡിഎ ഘടകകക്ഷികളില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരായ കെ റാം മോഹന്‍ നായിഡു (ടിഡിപി), രാജീവ് രഞ്ജന്‍ സിംഗ് (ജെഡിയു), എച്ച്ഡി കുമാരസ്വാമി (ജെഡിഎസ്), അനുപ്രിയ പട്ടേല്‍ (അപ്ന ദള്‍-സോണെലാല്‍) എന്നിവരും യോഗത്തില്‍ പങ്കെടുത്തേക്കും.