• Thu. Feb 27th, 2025

24×7 Live News

Apdin News

സര്‍ദാര്‍ വല്ലഭായ് പട്ടേലിന് ശേഷം ഭാരതത്തെ ഒന്നിപ്പിക്കുന്ന ആഭ്യന്തരമന്ത്രിയാണ് അമിത് ഷാ: സദ് ഗുരു

Byadmin

Feb 27, 2025


കോയമ്പത്തൂര്‍: പണ്ടൊക്കെ എല്ലാ നഗരത്തില്‍ ഇടയ്‌ക്കിടെ ബോംബ് പൊട്ടുമായിരുന്നു. പൂനെ, ബെംഗളൂരു, ചെന്നൈ…അടുത്തത് ഏത് നഗരത്തിലാണ് ബോംബ് പൊട്ടുക എന്ന ആശങ്കയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി അത് കേള്‍ക്കാനില്ലെന്നും അതിന് കാരണം അമിത് ഷാ ആണെന്നും സദ്ഗുരു.

പണ്ട് രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ പട്ടാളം ഭരിയ്‌ക്കേണ്ടി വന്നിരുന്നു. ഇത് അതെല്ലാം നമ്മള്‍ മറികടന്നു എന്നും അതിന് പിന്നില്‍ ഉള്ള ഒരു ശക്തി അമിത് ഷാ ആണ്. കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കി മാറ്റിയതിനു പിന്നിലും അമിത് ഷായുടെ കരങ്ങളുണ്ട്. ചരിത്രപരമായി അറിഞ്ഞോ അറിയാതെയോ വരുത്തിയ തെറ്റുകളെ 370ാം വകുപ്പ് എടുത്ത് കളയുകവഴി അദ്ദേഹം കശ്മീരില്‍ സമാധാനം കൊണ്ടുവന്നു. കശ്മീരില്‍ ഗോള്‍ഫ് കളിക്കാന്‍ വരുമോ എന്ന് വരെ ഇപ്പോള്‍ ആളുകള്‍ എന്നോട് ചോദിക്കുന്നുണ്ട്.സര്‍ദാര്‍ വല്ലഭായ് പട്ടേലിന് ശേഷം ഭാരതത്തെ ഒന്നിപ്പിക്കുന്ന ആഭ്യന്തരമന്ത്രിയാണ് അമിത് ഷാ.  ക്രമസമാധാനം, സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, സാമ്പത്തിക പുരോഗതി ഇതെല്ലാം ക്രമസമാധാനമില്ലെങ്കില്‍ താറുമാറാകും. കൃത്യമായി ആ ജോലി ഭാരതത്തിന്റെ ആഭ്യന്തരമന്ത്രി ചെയ്യുന്നുണ്ട്. – സദ്ഗുരു പറഞ്ഞു.

25-30 വര്‍ഷം മുന്‍പ് ഭാരതത്തിന് ഇല്ലാത്ത ബഹുമാനം ഇപ്പോള്‍ കിട്ടുന്നുണ്ട്. ക്രിസ്ത്യാനികളും മുസ്ലിങ്ങളും ആയ എന്റെ സുഹൃത്തുക്കള്‍ ചോദിച്ചത് ഞങ്ങള്‍ക്ക് ശിവരാത്രിയില്‍ പങ്കെടുക്കാന്‍ പറ്റുമോ എന്നാണ്. ഞാന്‍ പറഞ്ഞു ക്രിസ്ത്യാനികള്‍ക്ക് ശിവരാത്രിയില്‍ പങ്കെടുക്കാന്‍ കഴിയില്ല. മുസ്ലിങ്ങള്‍ക്കും കഴിയില്ല. ഹിന്ദുക്കള്‍ക്ക് തീരെയും പറ്റില്ല. പക്ഷെ മനുഷ്യന് ഇതില്‍ പങ്കെടുക്കാം- സദ്ഗുരു ഇത് പറഞ്ഞപ്പോള്‍ നീണ്ട കരഘോഷം മുഴങ്ങി.

സുഖമായിരിക്കാന്‍ സ്വര്‍ഗ്ഗത്തിലേക്ക് നോക്കൂകയോ, പൂജകള്‍ നടത്തുകയോ ഒന്നുമല്ല ചെയ്യേണ്ടത്, ഉള്ളിലേക്ക് നോക്കുകയാണ് വേണ്ടതെന്ന് സദ് ഗുരു പറഞ്ഞു. ഉള്ളിലേക്ക് നോക്കുന്നതിനെയാണ് യോഗ എന്ന് പറയുന്നത്. ആ യോഗയുടെ ഗുരുവാണ് ശിവന്‍ എന്ന ആദിയോഗി. അദ്ദേഹം പിന്നിലേക്ക് നോക്കനല്ല പറയുന്നത്. ഭാവിയിലേക്ക് നോക്കാനാണ്. മനുഷ്യശരീരം നിറയെ സങ്കീര്‍ണ്ണതകള്‍ ഉള്ള ഒന്നാണ്. നിങ്ങള്‍ മനുഷ്യനാണെങ്കില്‍ ശിവനും ആദിയോഗിയും എല്ലാം നിങ്ങളുടെ ജീവിതത്തില്‍ പ്രസക്തമാണ്. ഇവിടെ അടുത്ത 12 മണിക്കൂര്‍ നേരം മദ്യമില്ല. മയക്കമരുന്നില്ല. യാതൊന്നുമില്ല. പകരം എല്ലാവരും ഈ രാത്രി മുഴുവന‍് ലഹരിയിലായിരിക്കും. ശിവലഹരിയുടെ രാത്രിയായിരിക്കും ഇത്. – അദ്ദേഹം പറഞ്ഞു.



By admin