• Sun. Jul 20th, 2025

24×7 Live News

Apdin News

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; ‘ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള’യ്ക്ക് മികച്ച പ്രതികരണം – Chandrika Daily

Byadmin

Jul 20, 2025


സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ജൂലൈ17നു ആഗോള റിലീസായെത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ ഒരു മാസ്സ് ത്രില്ലിംഗ് ട്രെയ്‌ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്ന ചിത്രം, കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ്  ആണ് നിർമ്മിക്കുന്നത്. ജെ. ഫനീന്ദ്ര കുമാർ ആണ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള,  ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്.

കോർട്ട് റൂം ഡ്രാമ ആയി കഥ പറയുന്ന ചിത്രം വളരെ ശക്തവും പ്രസക്തവുമായ ഒരു വിഷയമാണ് ചർച്ച ചെയ്യുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. പ്രേക്ഷകരിൽ ഉദ്വേഗം നിറക്കുന്ന കോടതി രംഗങ്ങൾക്കൊപ്പം ഇൻവെസ്റ്റിഗേഷൻ നൽകുന്ന ത്രില്ലും ചിത്രത്തിൽ ഉണ്ടെന്ന ഫീലും ട്രെയ്‌ലർ ദൃശ്യങ്ങൾ സമ്മാനിക്കുന്നുണ്ട്. മാസ്സ് രംഗങ്ങൾ കൂടാതെ വൈകാരിക നിമിഷങ്ങളും ഈ കോർട്ട് റൂം ത്രില്ലറിൻ്റെ കഥാഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നു. ട്രെയിലറിൽ ഉൾപ്പെടുത്തിയ സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകളും പ്രേക്ഷകർക്ക് ആവേശം പകരുന്നതും ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതുമാണ്. ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയുടെ ശക്തിയും ആഴവും വരച്ചു കാണിച്ചു കൊണ്ട്, അതിനുള്ളിൽ നിന്ന് നടത്തുന്ന നീതിയുടെ ഒരു പോരാട്ടത്തിൻ്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.

സുരേഷ് ഗോപിയുടെ 253 മത് ചിത്രമായാണ് “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എത്തുന്നത്. സെൻസറിങ് പൂർത്തിയായപ്പോൾ യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ആഗോള റിലീസായി എത്തുക.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- രണദിവെ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്-  രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം – മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്, ജയകൃഷ്ണൻ ആർ. കെ.



By admin