
ന്യൂദല്‍ഹി: സൈനിക ശക്തിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന സംസ്കൃത മന്ത്രം പങ്കുവെച്ച് സോഫിയ ഖുറേഷി. സോഫിയ ഖുറേഷിയെ ഓര്‍മ്മയില്ലേ? ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ഇന്ത്യയുടെ സൈനിക നീക്കങ്ങള്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചിരുന്നത് സോഫിയ ഖുറേഷിയാണ്.
സോഫിയാ ഖുറേഷിയുടെ ഈ പ്രസംഗശകലം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ശാസ്ത്രേന രക്ഷിതേ രാഷ്‌ട്ര ശാസ്ത്ര ചിന്താ പ്രവര്‍ത്തതേ…ഈ സംസ്കൃത ശ്ലോകത്തിന്റെ അര്‍ത്ഥം ഇതാണ്. “ഒരു രാജ്യം ശക്തമായ ആയുധങ്ങളാല്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്…എങ്കിലേ ആ രാജ്യത്തിന്റെ ബൗദ്ധികവും സാംസ്കാരികവുമായ പുരോഗതി സാധ്യമാകൂ.”
രാജ്യത്തെ സംരക്ഷിക്കാന്‍ ശക്തമായ സേന ഉണ്ടാകണമെന്ന ചിന്തയാണ് ഈ സംസ്കൃത ശ്ലോകത്തിന്റെ കാതല്‍.
ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് സോഫിയാ ഖുറേഷി മുസ്ലിം ആണെന്നതിനെച്ചൊല്ലി വിവാദം ഉയര്‍ന്നപ്പോള്‍ താന്‍ മുസ്ലിം ആണെങ്കിലും പാകിസ്ഥാന്‍ കാരിയല്ലെന്ന മറുപടിയിലൂടെ ഈ വിമര്‍ശനങ്ങളെ സോഫിയ ഖുറേഷി സമര്‍ത്ഥമായി നേരിട്ടിരുന്നു.