
ന്യൂദല്‍ഹി: 2004ല്‍ ഇന്ത്യയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുപിഎ മുന്നണി അധികാരത്തില്‍ എത്തിയെങ്കിലും സോണിയാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകില്ലെന്ന വാര്‍ത്ത ആദ്യമായി നല്‍കിയത് താനായിരുന്നുവെന്ന് ഷീല ഭട്ട്. അന്ന് അവര്‍ റീഡിഫ് എന്ന വാര്‍ത്താവെബ്സൈറ്റില്‍ ജോലി ചെയ്യുകയായിരുന്നു. അതോടെ അവരുടെ വെബ്സൈറ്റ് തന്നെ കുറച്ച് നേരം ക്രാഷ് ആയി. അത്രയ്‌ക്കധികം പേര്‍ ഈ വാര്‍ത്ത വായിക്കാന്‍ തള്ളിക്കയറിയതായി പറയുന്നു.
40 വര്‍ഷമായി രാഷ്‌ട്രീയജേണലിസ്റ്റായി ജോലി ചെയ്തിരുന്ന ഷീല ഭട്ട്. പക്ഷെ ഈ വാര്‍ത്ത നല്‍കി അരമണിക്കൂറിനകം ഇന്ത്യയുടെ ഓഹരി വിപണി 500 പോയിന്‍റുകളോളം ഉയര്‍ന്നുവെന്നും ഷീല ഭട്ട് പറയുന്നു.
2004 Headline on /Rediff.com by Sheela Bhat
“Breaking News – Sonia Gandhi will not become Prime Minister”
Stock Market Response : Zoomed up by 500 points
pic.twitter.com/0uAcNwCfZr
— Sameer (@BesuraTaansane) December 9, 2025
അന്ന്, ഇന്ത്യയില്‍ ജനിച്ച ഒരു പൗരയല്ലാത്തതിനാല്‍ സോണിയാഗാന്ധി പ്രധാനമന്ത്രിയാകുന്നത് ഉചിതമായിരിക്കില്ലെന്ന് നിര്‍ദേശിച്ചത് അന്നത്തെ രാഷ്‌ട്രപതിയായിരുന്ന എപിജെ അബ്ദുള്‍ കലാമാണ്. വൈകാതെ മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയായി ചുമതലയേറ്റു. നേരത്തെ ദാവൂദ് ഇബ്രാഹിമിനെ വരെ ഇന്‍റര്‍വ്യൂ ചെയ്ത ലേഖികയാണ് ഷീല ഭട്ട്.
വളരെ കഷ്ടപ്പെട്ടാണ് അവര്‍ സോണിയഗാന്ധി പ്രധാനമന്ത്രിയാകില്ലെന്ന വാര്‍ത്ത കണ്ടെത്തി ആദ്യം നല്‍കിയത്. പക്ഷെ അന്ന് ഇന്ത്യയുടെ ഓഹരി വിപണിയുടെ മുകളിലോട്ടുള്ള കുതിപ്പ് കണ്ട് താന്‍ അന്തം വിട്ടുവെന്നും അവര്‍ പറഞ്ഞു. അപ്പോള്‍ ഇന്ത്യ ഇത് ആഘോഷിക്കുകയായിരുന്നോ എന്നാണ് ഷീല ഭട്ട് ചോദിക്കുന്നത്.

