കാങ്കർ : മൂന്ന് വർഷം മുൻപ് പ്രലോഭനങ്ങളിൽപ്പെട്ട് മതം മാറിയ 16 ഓളം പേർ സനാതനധർമ്മത്തിലേയ്‌ക്ക് മടങ്ങി എത്തി . ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിലെ പഖഞ്ചൂർ പ്രദേശത്തുള്ള കൊയ്ഗാവിലാണ് സംഭവം. മൂന്ന് കുടുംബങ്ങളിൽ നിന്നുള്ള 16 പേരാണ് ക്രിസ്തുമതം ഉപേക്ഷിച്ച് സനാതന ധർമ്മത്തിലേക്ക് മടങ്ങിയത്.
നല്ല ചികിത്സ, പണം, നല്ല ജീവിതശൈലി, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിവ വാഗ്ദാനം ചെയ്ത് ക്രിസ്ത്യൻ മിഷനറിമാരാണ് ഇവരെ ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. തുടർന്ന് മൂന്ന് വർഷമായി ഇവർ ക്രിസ്തുമതം ആചരിക്കുകയായിരുന്നു. ക്രിസ്തുമതം സ്വീകരിച്ചതിനുശേഷം പ്രാർത്ഥനാ യോഗങ്ങളിൽ പങ്കെടുക്കേണ്ടിവന്നുവെന്ന് ഇവർ പറയുന്നു.
യഥാർത്ഥ മതം ഉപേക്ഷിച്ചതിനുശേഷം തങ്ങൾക്ക് ഒരിക്കലും മാനസിക സംതൃപ്തിയോ സമാധാനമോ ലഭിച്ചില്ല. എന്നാൽ ഭയം കാരണം ആരോടും ഒന്നും പറയാൻ കഴിഞ്ഞില്ല. അതിനിടെ, ഒരു ദിവസം ഹിന്ദു സംഘടനകളുടെ സഹായം അഭ്യർത്ഥിച്ചു. തുടർന്ന് ഈ ഹിന്ദു സംഘടനകളുടെ സഹായത്തോടെ മൂന്ന് വർഷത്തിന് ശേഷം, ഹരിസലം, കൃഷ്ണ സലാം, നർസു സലാം എന്നിവർ കുടുംബങ്ങളോടൊപ്പം ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങുകയായിരുന്നു.