ടെഹ്റാന്‍ : ഹോര്‍മുസ് കടലിടുക്കിന് മീതെ നിരീക്ഷണപ്പറക്കല്‍ നടത്തുകയായിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍. ഇക്കാര്യം യുഎസ് പ്രസിഡന്‍റ് ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്.
ഇതോടെ ഇറാനെതിരെ ഉഗ്രപ്രതികാരം ആവശ്യമാണെന്ന് ട്രംപ് പറഞ്ഞു. അതേ സമയം ഇതില്‍ ഉണ്ടായിരുന്ന രണ്ട് അമേരിക്കന്‍പൈലറ്റുമാരും രക്ഷപ്പെട്ടു. ഒമാന്‍ സമുദ്രാതിര്‍ത്തിയിലാണ് വിമാനം തകര്‍ന്ന് വിണത്. എച്ച് 64 വിഭാഗത്തില്‍പ്പെട്ടതാണ് ഈ അപാചെ. ശക്തമായി ഇതിന് പ്രതികാരം ചെയ്യുമെന്ന് ട്രംപ് പറഞ്ഞു.