പെൺകുട്ടികളെ 'പ്രണയക്കെണി'യിൽ വീഴ്‌ത്തി ലൈംഗികമായി പീഡിപ്പിക്കാൻ 23കാരന് ഒത്താശ നൽകിയത് 'പെറ്റമ്മ' ! കൊണ്ടോട്ടിയിലും മാനന്തവാടിയിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ യുവാവും അമ്മയും റിമാൻഡിൽ; യുവതിയെ തട്ടിക്കൊണ്ട് പോയി ക്രൂരബലാത്സംഗത്തിനിരയാക്കിയ നിലമ്പൂർ എരുമമുണ്ട ഫോറസ്റ്റ് ഓഫീസറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി മഞ്ചേരി കോടതി

പെൺകുട്ടികളെ ‘പ്രണയക്കെണി’യിൽ വീഴ്‌ത്തി ലൈംഗികമായി പീഡിപ്പിക്കാൻ 23കാരന് ഒത്താശ നൽകിയത് ‘പെറ്റമ്മ’ ! കൊണ്ടോട്ടിയിലും മാനന്തവാടിയിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ യുവാവും അമ്മയും റിമാൻഡിൽ; യുവതിയെ തട്ടിക്കൊണ്ട് പോയി ക്രൂരബലാത്സംഗത്തിനിരയാക്കിയ നിലമ്പൂർ എരുമമുണ്ട ഫോറസ്റ്റ് ഓഫീസറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി മഞ്ചേരി കോടതി

June 16, 2019 | 10:02 PM IST | Permalink

പെൺകുട്ടികളെ 'പ്രണയക്കെണി'യിൽ വീഴ്‌ത്തി ലൈംഗികമായി പീഡിപ്പിക്കാൻ 23കാരന് ഒത്താശ നൽകിയത് 'പെറ്റമ്മ' ! കൊണ്ടോട്ടിയിലും മാനന്തവാടിയിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ യുവാവും അമ്മയും റിമാൻഡിൽ; യുവതിയെ തട്ടിക്കൊണ്ട് പോയി ക്രൂരബലാത്സംഗത്തിനിരയാക്കിയ നിലമ്പൂർ എരുമമുണ്ട ഫോറസ്റ്റ് ഓഫീസറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി മഞ്ചേരി കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രേമം നടിച്ച് കെണിയിൽ വീഴ്‌ത്തി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 23 വയസ്സുകാരനായ യുവാവും മാതാവും അറസ്റ്റിൽ. കൊണ്ടോട്ടിയിലെ 17കാരിയെ പീഡിപ്പിച്ചതിന് പുറമെ മാനന്തവാടിയിലെ പെൺകുട്ടിയേയും ഇതെ രീതിയിൽ പീഡിപ്പിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. പെൺകുട്ടികളെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുന്നത് പതിവാക്കിയ യുവാവിനെയും ഇതിന് ഒത്താശ ചെയ്ത് നൽകുന്ന മാതാവിനെയുമാണ് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി ജൂലൈ 15 വരെ റിമാന്റ് ചെയ്തത്.

കോഴിക്കോട് മൈക്കാവ് വേനപ്പാറ ഓമശ്ശേരി മൂലക്കടവത്ത് കല്ലറക്കപ്പറമ്പ് ഷിബിൻ (23), മാതാവ് ആനന്ദം (46) എന്നിവരെയാണ് ജഡ്ജി എ.വി നാരായണൻ റിമാന്റ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചത്. 2017 ജൂൺ 12നാണ് കൊണ്ടോട്ടി കുറുപ്പത്ത് സ്വദേശിയായ 17കാരിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി പല സ്ഥലങ്ങളിൽ വച്ചായി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് 2017 ജൂൺ 23ന് പരപ്പനങ്ങാടിയിൽ വെച്ച് പൊലീസ് പെൺകുട്ടിയെ കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയതായിരുന്നു ഇരുവരും. സമാനമായ രീതിയിൽ മാനന്തവാടിയിൽ നിന്നും കാണാതായ മറ്റൊരു പെൺകുട്ടിയെ വള്ളുവമ്പ്രത്ത് വെച്ച് ഇക്കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു.

പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന ഷിബിനെയും മാതാവിനെയും കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഹരിജൻ വിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയി ബലാൽസംഗം ചെയ്തതിന് അമ്മക്കും മകനുമെതിരെ വാഴക്കാട്, കോടഞ്ചേരി പൊലീസ് സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്. അതേ സമയം മറ്റൊരു കേസിൽ യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാൽസംഗം ചെയ്തുവെന്ന കേസിൽ ഒളിവിൽ കഴിയുന്ന ഫോറസ്റ്റ് ഓഫീസറുടെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി. നിലമ്പൂർ എരുമമുണ്ട ഫോറസ്റ്റ് ഓഫീസർ രാജൻ (45)ന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് ജഡ്ജി സുരേഷ് കുമാർ പോൾ തള്ളിയത്.

ഫോറസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കേണ്ട രേഖ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 37കാരിയെ നിലമ്പൂർ ഒസികെ പടിയിലെ ക്വാർട്ടേഴ്സിൽ കൊണ്ടുപോയി ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. 2018 ഡിസംബറിലാണ് സംഭവം. തുടർന്ന് ഇതേ യുവതിയെ വിവാഹ വാഗ്ദാനം നൽകി 2019 ജനുവരിയിൽ പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിനടുത്തുള്ള ഹോട്ടലിലും 2019 മാർച്ച് 18ന് കോഴിക്കോട് ഹോട്ടലിലും കൊണ്ടുപോയി ബലാൽസംഗം ചെയ്തതായും പരാതിയുണ്ട്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് – എഡിറ്റര്‍