ഒഡിഷ: 4 വയസുള്ള ആണ്‍കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 22 വയസുകാരനായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി പിടിയില്‍. കുട്ടിയുടെ വീടിന്റെ അടുത്തുള്ള പണി നടക്കുന്ന കെട്ടിടത്തിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തുന്നത്.
ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ച കുഞ്ഞിനെ വീട്ടിൽ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ച് ബോധം കെടുത്തിയ പ്രതി ഇക്കാര്യം കുട്ടി ആരോടെങ്കിലും പറയുമോ എന്ന ഭയത്തിൽ കുട്ടിയെ കൊലപ്പെടുത്തുകയായിരുനെന്ന് പൊലീസ് പറയുന്നു.
ഇരുമ്പ് ദണ്ഡ് കൊണ്ട് പ്രതി കുഞ്ഞിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ശേഷം രക്തം വാര്‍ന്ന് കിടക്കുന്ന കുട്ടിയെ അവിടെ ഉപേക്ഷിച്ച് പ്രതി നാടുവിടുകയായിരുന്നു. പിന്നീട് അന്വേഷണത്തിനൊടുവിൽ ഇയാളെ അസ്കയില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്ഡിപിഒ ഉമ ശങ്കര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. യഥാര്‍ത്ഥ മരണകാരണം എന്തെന്ന് വിശദീകരിക്കണമെങ്കില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരണമെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.