• Sat. Feb 7th, 2026

24×7 Live News

Apdin News

9 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ടൂറിസ്റ്റ് ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

Byadmin

Feb 3, 2026



കൊല്ലം : കടയ്‌ക്കലില്‍ 9 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ടൂറിസ്റ്റ് ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. കടയ്‌ക്കല്‍ കാറ്റാടിമൂട് സ്വദേശി റെജിയാണ്(50) അറസ്റ്റിലായത്. ടൂറിസ്റ്റ് ബസിലെ ക്ലീനറാണ് റെജി. പോക്‌സോ വകുപ്പ് ചുമത്തി.

കഴിഞ്ഞ ദിവസമായിരുന്നു കേസിനാധാരമായ സംഭവം. കൊല്ലത്ത് വിവാഹത്തിന് പോയി തിരികെ വരുന്നതിനിടെ റെജി കുട്ടിയെ ബസിനുള്ളില്‍ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി.തുടര്‍ന്ന് കുട്ടി അമ്മയോട് പീഡനവിവരം പറഞ്ഞു.

മാതാപിതാക്കള്‍ കടക്കല്‍ പൊലീസില്‍ പരാതി നല്‍കിയ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. .

 

By admin