• Sun. Sep 8th, 2024

24×7 Live News

Apdin News

Alleged presence of power group in the party; Congress expelled Simi | പാര്‍ട്ടിയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് ആരോപണം; സിമിയെ കോണ്‍ഗ്രസ് പുറത്താക്കി

Byadmin

Sep 1, 2024


femininity

സിമി റോസ് ബെല്‍ ജോണിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആരോപണവുമായി സിമി രംഗത്തെത്തിയതിനു പിന്നാലെയാണ് ഈ നടപടി. പാര്‍ട്ടിയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നും, കോണ്‍ഗ്രസില്‍ സ്ത്രീകള്‍ ലിംഗ വിവേചനവും ചൂഷണവും നേരിടുന്നുവെന്നുമാണ് സിമി ആരോപിച്ചത്.

കോൺഗ്രസിൽ നിന്ന് സ്ത്രീത്വത്തെ അധിക്ഷേപിച്ച സിമി റോസ്ബെല്‍ ജോണിനെ പുറത്താക്കണമെന്ന് എഐസിസി- കെപിസിസി നേതൃത്വത്തിന് വനിതാ നേതാക്കൾ. പരാതി നല്‍കിയിരുന്നു. എ ഐ സി സി അംഗം സിമി റോസ്ബെല്‍ ജോണ്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ചെന്നും ഇതിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു വനിതാ നേതാക്കളുടെ പരാതി.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിക്കുമാണ് കെപിസിസി ഭാരവാഹികളും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും ജനപ്രതിനിധികളുമായ വനിതാ നേതാക്കൾ പരാതി നല്‍കിയത്. കോൺഗ്രസ് വനിതാ നേതാക്കളായ ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ ,പി കെ ജയലക്ഷ്മി, ദീപ്തി മേരി വർഗീസ്, ആലിപ്പറ്റ ജമീല, കെഎ തുളസി, ജെബി മേത്തർ എംപി എന്നിവരാണ് എഐസിസി – കെപിസിസി നേതൃത്വത്തെ സമീപിച്ചത്.

ചുരുങ്ങിയ കാലം കൊണ്ടു കോണ്‍ഗ്രസില്‍ നിന്ന് ലഭിക്കാവുന്ന അധികാര പദവികളും ആനുകൂല്യങ്ങളും പറ്റിയശേഷം സിമിറോസ്ബെല്‍ ജോണ്‍ പാര്‍ട്ടിയെ സമൂഹമധ്യത്തിൽ താറടിക്കാൻ രാഷ്ട്രീയ ശത്രുക്കളുടെ ഉപകരണമായി നിന്നു കൊടുത്തെന്നും വനിതാ നേതാക്കള്‍ പരാതിയില്‍ ആരോപിക്കുന്നു.



By admin