
കണ്ണൂര്‍: നല്ലനടപ്പെന്ന് കാണിച്ച് ജയില്‍മോചനത്തിന് ശുപാര്‍ശ ചെയ്ത കാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരേ വീണ്ടും കേസ്. കണ്ണൂര്‍ വനിതാജയിലില്‍ സഹതടവുകാരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനാണ് കേസ്. ഷെറിന് മാനസാന്തരം വന്നെന്നും നല്ല നടപ്പെന്നും വിലയിരുത്തി മോചിപ്പിക്കാന്‍ നേരത്തേ തീരുമാനം എടുത്തതിന് പിന്നാലെയാണ് ഷെറിനെതിരേ പുതിയ കേസ് വന്നിരിക്കുന്നത്.
കുടിവെള്ളം എടുക്കാന്‍ പോയ തടവുകാരിയെ ഷെറിനും മറ്റൊരു തടവുകാരിയും മര്‍ദിച്ചെന്നാണ് കേസ്. കണ്ണൂര്‍ വനിതാ ജയിലില്‍ ഇന്നലെയാണ് സംഭവം. സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതിനാല്‍ നാലു തവണ ജയില്‍ മാറ്റത്തിന് ഇരയായ ആഴാണ് ഷെറിന്‍. ഇവരുടെ മോചനത്തിനെതിരേ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു.
25 വര്‍ഷത്തിലധികമായി തടവിലുള്ളവരെ വിട്ടയക്കണമെന്ന് ജയില്‍ ഉപദേശ സമിതികളുടെ ശുപാര്‍ശകളില്‍ തീരുമാനം നീളുമ്പോഴാണ് 14 വര്‍ഷം പൂര്‍ത്തിയാക്കിയെന്ന കാരണം പറഞ്ഞ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്. കണ്ണൂര്‍ ജയില്‍ ഉപദേശക സമിതി ഡിസംബറില്‍ നല്‍കിയ ശുപാര്‍ശ പരിഗണിച്ചാണ് മന്ത്രിസഭാ തീരുമാനം. എന്നാല്‍ കോണ്‍ഗ്രസ് ഇതിനെതിരേ പ്രതിഷേധവുമായി വരികയായിരുന്നു. ഏതു വമ്പനാണ് ഇടപെട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഷെറിനെ മോചിപ്പിക്കുക്കതിനെതിരേ ഭാസ്‌കര കാരണവരുടെ ബന്ധുക്കളും രംഗത്ത് വന്നു. ഇവര്‍ ഗവര്‍ണറെ സമീപിച്ചേക്കും. അഭിഭാഷകനുമായി ആലോചിച്ച് തുടര്‍ നടപടിയെന്നാണ് ബന്ധുക്കളുടെ പ്രതികരണം. പരാതികളെത്തിയാല്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചേക്കും.