• Tue. Jul 16th, 2024

24×7 Live News

Apdin News

aroor-thuravur-traffic-block-will-not-allow-big-vehicles-says-collector | അരൂർ തുറവൂർ ദുരിതയാത്രക്ക് വാഹനങ്ങൾ വഴി തിരിച്ചുവിടുക മാത്രമാണ് പരിഹാരമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ

Byadmin

Jul 11, 2024


അതിനായി ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും കളക്ടർ അറിയിച്ചു.

aroor

അരൂർ തുറവൂർ ദുരിതയാത്രക്ക് വാഹനങ്ങൾ വഴി തിരിച്ചുവിടുക മാത്രമാണ് പരിഹാരമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ. അതിനായി ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും കളക്ടർ അറിയിച്ചു.

അരൂർ തുറവൂർ ദേശീയ പാത വഴി വലിയ വാഹനങ്ങൾ വരാൻ അനുവദിക്കില്ല. റോഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്ത് അടയ്ക്കും. അതുപോലെ തന്നെ ശനി, ഞായർ ദിവസങ്ങളിൽ റോഡ് അടച്ചിട്ട് മറു ഭാഗത്തെ കുഴികൾ അടയ്ക്കും. ഓടകൾ നിർമ്മിക്കാൻ റോഡ് അടച്ചിടേണ്ടി വരുമെന്നും മേൽപാത നിർമ്മാണം കഴിഞ്ഞ ശേഷം മാത്രമേ ഓട നിർമ്മിക്കാനാകൂ എന്നും കളക്ടർ വ്യക്തമാക്കി.

അതേ സമയം, അരൂര്‍ തുറവൂര്‍ ദേശീയ പാതയില്‍ ആകാശപാത നിര്‍മാണവുമായി ബന്ധപ്പെട്ട് രൂക്ഷമായ ഗതാഗതകുരുക്കില്‍ കളക്ടര്‍ മൂക സാക്ഷിയായി ഇരിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. മഴ പെയ്താല്‍ സാഹചര്യം കൂടുതല്‍ മോശമാകും. കര്‍മ പദ്ധതി രൂപീകരിച്ച് ഉടന്‍ പരിഹാരം കാണണമെന്നും കോടതി നിര്‍ദേശിച്ചു.



By admin