• Sun. Sep 8th, 2024

24×7 Live News

Apdin News

cherthala-new-born-baby-murdered-confess-mother-to-police | ചേര്‍ത്തലയില്‍ നവജാത ശിശുവിന്റേത് കൊലപാതകം: ശ്വാസം മുട്ടിച്ച് കൊന്നശേഷം രതീഷിന്റെ വീട്ടില്‍ കുഴുച്ചുമൂടി, കുറ്റം സമ്മതിച്ച് പ്രതികള്‍

Byadmin

Sep 2, 2024


cherthala, new, born, baby, murder, confess, mother

ആലപ്പുഴ: ചേര്‍ത്തലയില്‍ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്നശേഷം കുഴിച്ചുമൂടിയെന്ന് പ്രതികള്‍. അമ്മ ആശയും ആണ്‍സുഹൃത്ത് രതീഷും ചേര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. രതീഷിന്റെ വീട്ടില്‍ കുഞ്ഞിനെ കുഴിച്ചു മൂടിയെന്നാണ് മൊഴി. വിരലടയാള വിദഗ്ദ്ധര്‍ പോലിസ് സ്റ്റേഷനില്‍ എത്തി. ് പോലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് പ്രതികള്‍ കുറ്റസമ്മതം നടത്തിയത്.

ഡിസംബര്‍ 25 നാണ് പള്ളിപ്പുറം സ്വദേശിയായ ആശ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനായി അഡ്മിറ്റായത്. 26 ന് പ്രസവിച്ചു. 31 ന് ആശുപത്രിയില്‍ നിന്നും വിട്ട ഇവര്‍ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞ് ഉണ്ടായിരുന്നില്ല. പ്രദേശത്തെ ആശാവര്‍ക്കര്‍ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞിനെ കാണിക്കാന്‍ യുവതി തയ്യാറായില്ല. തുടര്‍ന്ന് വാര്‍ഡ് മെമ്പറെ ആശാവര്‍ക്കര്‍ വിവരം അറിയിച്ചു. വാര്‍ഡ് മെമ്പര്‍ ഷില്‍ജ അറിയിച്ചത് അനുസരിച്ച് പോലീസും അന്വേഷണം നടത്തി.

എന്നാല്‍ കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറിയെന്നാണ് സ്ത്രീ പോലീസിനോടും ആദ്യം പറഞ്ഞത്. ഇവര്‍ക്ക് വെറെ രണ്ടു കുട്ടികളുണ്ട്. മൂന്നാമത്തെ കുഞ്ഞിനെയാണ് കൈമാറിയെന്ന് പറഞ്ഞത്. എന്നാല്‍ കുഞ്ഞിനെ അടക്കം ചെയ്ത സ്ഥലത്തേക്ക് പോലീസ് പ്രതികളുമായി പോയി. ഇവിടെ പ്രതികളുടെ മൊഴി അടിസ്ഥാനമാക്കി തെരച്ചില്‍ നടത്തും.



By admin