• Sun. Oct 6th, 2024

24×7 Live News

Apdin News

cpim-expelled-two-branch-secretary-in-kannur. | പോക്സോ കേസ്: കണ്ണൂരിൽ രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഎം പുറത്താക്കി

Byadmin

Oct 1, 2024


ഇന്നലെ വൈകിട്ടാണ് ആദ്യ കേസിനാസ്പദമായ സംഭവം നടന്നത്.

uploads/news/2024/09/737985/cpm.gif

photo – facebook

കണ്ണൂര്‍ : കണ്ണൂരിൽ രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഐഎം പുറത്താക്കി. തളിപ്പറമ്പ് മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി.രമേശൻ, മുയ്യം ബ്രാഞ്ച് സെക്രട്ടറി പി അനീഷ് എന്നിവർക്കെതിരെയാണ് നടപടി. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചതിന് ഇരുവർക്കുമെതിരെ പോലീസ് പോക്സോ കേസെടുത്തിരുന്നു.

കഴിഞ്ഞ സമ്മേളനത്തിലാണ് രമേശനെയും സുഹൃത്ത് അനീഷിനെയും ബ്രാഞ്ച് സെക്രട്ടറിമാരായി തിരഞ്ഞെടുത്തത്. ഇന്നലെ വൈകിട്ടാണ് ആദ്യ കേസിനാസ്പദമായ സംഭവം നടന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ രമേശന്‍ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. അവശനായിരുന്നു വിദ്യാര്‍ത്ഥി സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ രമേശിനില്‍ നിന്ന് ദുരനുഭവം ഉണ്ടായതായി കുടുതല്‍ വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. ഇതോടെ രമേശനെ വിദ്യാര്‍ത്ഥികള്‍ സംഭവ സ്ഥലത്തേക്ക് എത്തിക്കുകയും തടഞ്ഞുവെച്ച് പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ കൈമാറുകയായിരുന്നു.

രമേശന്‍ സുഹൃത്തായി അനീഷിനെയും കൂട്ടിയാണ് സ്ഥലത്തെത്തിയത്. ഇയാള്‍ക്കെതിരെയും വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി. രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരും കൂടുതല്‍ ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന മൊഴി ചൈല്‍ഡ് ലൈന്‍ പോലീസിന് കൈമാറി. ഇതോടെയാണ് ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തത്. രമേശന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അനീഷ് ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.



By admin