• Sat. Feb 8th, 2025

24×7 Live News

Apdin News

defamation case; Shashi Tharoor must pay 10 crores, summons on Rajeev Chandrasekhar’s complaint | മാനനഷ്ടക്കേസ് ; ശശി തരൂര്‍ 10 കോടി നല്‍കണം, രാജീവ് ചന്ദ്രശേഖറിന്റെ പരാതിയില്‍ സമന്‍സ്‌

Byadmin

Feb 3, 2025


shashi tharoor, rajeev chandrasekhar

ന്യൂഡല്‍ഹി: ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് സമന്‍സ് അയച്ച് ഡല്‍ഹി ഹൈക്കോടതി. കേസില്‍ ഏപ്രില്‍ 28ന് വാദം കേള്‍ക്കും. തന്റെ സല്‍പ്പേരിന് കളങ്കം വരുത്തിയതിനും അപകീര്‍ത്തി പരമായ പരാമര്‍ശം നടത്തിയതിന് മാപ്പ് പറയുകയും 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.

2024 ഏപ്രിലില്‍ വിവിധ പൊതുവേദികളില്‍ ശശി തരൂര്‍ തെറ്റായതും അപകീര്‍ത്തികരവുമായ പ്രസ്താവനകള്‍ നടത്തിയെന്നും അത് തന്റെ പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തി ജീവിതത്തിലും പരിക്കേല്‍പ്പിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് രാജീവ് ചന്ദ്രശേഖരന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖര്‍ വോട്ടര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്തുവെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞിരുന്നു.



By admin