• Sat. Sep 7th, 2024

24×7 Live News

Apdin News

/hema-committee-proud-artists-should-not-face-conditions-chief-minister-pinarayi-vijayan | സിനിമാരംഗത്ത് മനസ്സുകളെ മലിനമാക്കുന്ന പ്രവർത്തികൾ ഉണ്ടാകരുത്; കലാകാരികളുടെ മുന്നിൽ ഉപാധികൾ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി

Byadmin

Aug 31, 2024


ഹേമ കമ്മിറ്റി അഭിമാനിക്കാവുന്ന കാര്യമാണ്. കലാരംഗത്തെ ശുദ്ധീകരിക്കാൻ സർക്കാർ പ്രതിജ്ഞബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

pinarayi vijayan

സിനിമാരംഗത്ത് മനസ്സുകളെ മലിനമാക്കുന്ന പ്രവർത്തികൾ ഉണ്ടാകരുതെന്നും കലാകാരികളുടെ മുന്നിൽ ഉപാധികൾ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഹേമ കമ്മിറ്റി അഭിമാനിക്കാവുന്ന കാര്യമാണ്. കലാരംഗത്തെ ശുദ്ധീകരിക്കാൻ സർക്കാർ പ്രതിജ്ഞബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിർഭയമായി സ്ത്രീകൾക്ക് കടന്നു വരാനും ജോലി ചെയ്യാനും ഉള്ള അവസരം സിനിമാരംഗത്ത് ഉണ്ടാകണം. ഹേമ കമ്മിറ്റി മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി മോഹൻലാലും രംഗത്തെത്തിയിരുന്നു. റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് സിനിമാ രംഗം ആകെയാണെന്ന് മോഹൻലാൽ പറഞ്ഞു. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതൽ ചോദ്യ ശരങ്ങൾ വരുന്നത് തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തിൽ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളിൽ നിന്ന് രാജിവെച്ചതെന്നും മോഹൻലാൽ കൂട്ടിച്ചേര്‍ത്തു​.



By admin