• Sun. Sep 8th, 2024

24×7 Live News

Apdin News

I never met that lady: nivin pauly denied the allegation | പരാതിക്കാരിയെ കണ്ടിട്ടില്ല, ഗൂഢാലോചനയെന്ന് സംശയം: നിയമപരമായി നേരിടുമെന്ന് നിവിന്‍പോളി

Byadmin

Sep 4, 2024


kerala

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അടിസ്ഥാനമില്ലെന്ന് നടന്‍ നിവിന്‍ പോളി. അസത്യമായ കാര്യമാണ് പ്രചരിക്കുന്നതെന്നും ഇക്കാര്യം തെളിയിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും താരം പ്രതികരിച്ചു. പീഡന പരാതി നിയമപരമായി നേരിടുമെന്നും നടന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

പരാതിക്കാരിയായ പെണ്‍കുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ആരോപണം അടിസ്ഥാന രഹിതമാണെന്ന് താരം കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘ഞാന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന നൂറ് ശതമാനം ഉറപ്പുണ്ട്. ഓടി ഒളിക്കേണ്ട കാര്യമില്ല. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമപരമായി നേരിടും. എത്ര നാളാണെന്ന് അറിയില്ല. ഏതറ്റം വരെയും പോരാടും. ആരോപണം സത്യമല്ലെന്ന് തെളിയിക്കും. നാളെ ആർക്കെതിരെയും വരാം. അവർക്ക് വേണ്ടി കൂടെയാണ് സംസാരിക്കുന്നത്. പ്രതികരിച്ചില്ലെങ്കില്‍ നീണ്ടു നീണ്ടു പോകും. ഏത് അന്വേഷണത്തിനും തയ്യാറാണ്. ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറാണ്’, നിവിന്‍ പോളി പറഞ്ഞു.

‘വാര്‍ത്ത കൊടുക്കുമ്പോള്‍ എല്ലാം നല്‍കണം. ഓടിയൊളിക്കേണ്ട കാര്യമില്ല, നിയമപരമായി നേരിടും. ഏത് അന്വേഷണത്തിനും താന്‍ തയാറാണ്. . തനിക്കും കുടുംബമുണ്ടല്ലോ. എല്ലാവര്‍ക്കും ഈ നാട്ടില്‍ ജീവിക്കണമല്ലോ. പുതിയ പരാതിക്ക് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നുവെന്നും നിവിന്‍ കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

കേസില്‍ ആറാം പ്രതിയാണ് നിവിന്‍. നിര്‍മാതാവ് എ.കെ സുനിലാണ് രണ്ടാം പ്രതി. ഊന്നുകല്‍ സ്വദേശിയാണ് പരാതിക്കാരി. നിലവില്‍ ഊന്നുകല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കഴിഞ്ഞ ദിവസം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.



By admin