• Sun. May 19th, 2024

24×7 Live News

Apdin News

india-will-witness-change-in-ruling-says-shashi-tharoor | രാജ്യത്ത് ഭരണമാറ്റം ഉറപ്പ്; ജനങ്ങള്‍ മാറ്റത്തിന് ആഗ്രഹിക്കുന്നു- ശശി തരൂര്‍

Byadmin

May 12, 2024


ജനങ്ങള്‍ മാറ്റത്തിന് ആഗ്രഹിക്കുന്നുവെന്നും ജൂൺ നാലിന് ഭരണമാറ്റം വരുമെന്നും തരൂര്‍

sasi tharoor

രാജ്യത്ത് ഭരണമാറ്റം ഉറപ്പെന്ന് ശശി തരൂര്‍. ജനങ്ങള്‍ മാറ്റത്തിന് ആഗ്രഹിക്കുന്നുവെന്നും ജൂൺ നാലിന് ഭരണമാറ്റം വരുമെന്നും തരൂര്‍ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ കോൺഗ്രസ് ശക്തമായി തിരിച്ചുവരും.

മൂന്ന് ഘട്ടം വോട്ടെടുപ്പ് കഴി‌ഞ്ഞപ്പോൾ തന്നെ ബിജെപിയുടെ കഥ കഴിഞ്ഞു, എഴുപത്തിയഞ്ച് വയസ് തികയും മുമ്പ് മോദി പ്രധാനമന്ത്രി പദത്തിൽ നിന്നുമിറങ്ങും, ബിജെപിയിലെ പ്രായപരിധിയെ കുറിച്ച് പ്രതിപക്ഷമല്ല- അമിത് ഷായാണ് ആദ്യം പറഞ്ഞത്, അമിത് ഷാ തന്നെ മോദിക്ക് വേണ്ടി നിലപാട് മാറ്റി പറയുകയാണെന്നും തരൂര്‍ പറഞ്ഞു.

അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റ് ഇന്ത്യ മുന്നണിക്ക് ഗുണപരമായേ വന്നുള്ളൂവെന്നും തരൂര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് തെറ്റ്, കെജ്രിവാളിന്‍റെ തിരിച്ചുവരവ് ഇന്ത്യ സഖ്യത്തിന് ഊർജ്ജമാകും, ദില്ലിയിലടക്കം വലിയ തോതിൽ സഹതാപ തരംഗമുണ്ടാകുമെന്നും ശശി തരൂര്‍ കുട്ടിച്ചേര്‍ത്തു.



By admin