• Sun. Sep 25th, 2022

24×7 Live News

Apdin News

Janmabhumi| ആര്‍എസ്എസ് അധ്യക്ഷനെ ഇനിയും കാണും; പ്രധാനമന്ത്രിയല്ല, ഞാന്‍ ആദ്യം സ്വയംസേവകനാണെന്ന് ഉറക്കെ പറഞ്ഞ വാജ്‌പേയ് ഭരിച്ച നാടാണിതെന്നും ഗവര്‍ണര്‍

Byadmin

Sep 19, 2022


തിരുവനന്തപുരം: ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതുമായി നടന്നത് തികച്ചും സ്വകാര്യ കൂടിക്കാഴ്ചയെന്നും ഗവര്‍ണര്‍ ആരിപ് മുഹമ്മദ് ഖാന്‍. ആര്‍എസ്എസ് നിരോധിത സംഘടനയല്ല. നമ്മുടെ നാട്ടില്‍ ആര്‍എസ്എസ് അധ്യക്ഷന്‍ എത്തിയതാണ്. താനും മോഹന്‍ ഭഗവതും ഒരേദിവസം തൃശൂരില്‍ ഉള്ളത് കൊണ്ടാണ് കൂടിക്കാഴ്ച നടന്നത്. ഇനിയും ആര്‍എസ്എസ് അധ്യക്ഷനെ കാണുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍.  

പ്രധാനമന്ത്രിയല്ല താനൊരു സ്വയം സേവകനാണെന്ന് വിളിച്ചു പറഞ്ഞ അടല്‍ ബിഹാരി വായ്‌പേയ് ഭരിച്ച രാജ്യമാണ് ഇത്. നിരവധി രാജ്ഭവനുകളിലും ഭരണസിരാകേന്ദ്രങ്ങളിലും നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകരുണ്ട്. അതൊന്നും ആര്‍ക്കും നിഷേധിക്കാനാകില്ല. ആര്‍എസ്എസുമായി തനിക്ക് അടുത്ത ബന്ധമാണെന്നു ആരിഫ് മുഹമ്മദ് ഖാന്‍. 1986 മുതല്‍ ആര്‍എസ്എസുമായി ബന്ധമുണ്ട്. 1962ല്‍ എന്തിനാണ് അന്നത്തെ പ്രധാനമന്ത്രി നെഹ്രു ആര്‍എസ്എസിനെ റിപ്പബ്ലിക് പരേഡില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതെന്നും ഗവര്‍ണര്‍ ചോദിച്ചു.

അതേസമയം, രാജ്യത്തിനു പുറത്ത് ഉടലെടുത്ത പ്രത്യയശാസ്ത്രം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിരുദ്ധ അഭിപ്രായം പറയുന്നവരെ ആക്രമിച്ച് കീഴടക്കാനാണ് സാധിക്കുക. അതാണ് കണ്ണൂരിലടക്കം ഇത്രയധികം കൊലപാതകങ്ങള്‍ക്ക് കാരണമാകുന്നത്. ഇന്ത്യന്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞ മന്ത്രിയും പാക്കിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുന്ന മുന്‍മന്ത്രിയുമുള്ള നാടാണിത്. ഇതൊന്നും അവരുടെ വ്യക്തിപരമായ അഭിപ്രായമല്ല, അവര്‍ പരിശീലിക്കുന്ന രാഷ്ട്രീയത്തിന്റെ കുഴപ്പമാണ്. വിമാനത്തില്‍ സഹയാത്രക്കാരെ കൈയേറ്റം ചെയ്തതിനു യാത്രവിലക്ക് നേരിട്ട നേതാവാണ് ഇപ്പോഴത്തെ എല്‍ഡിഎഫ് കണ്‍വീനര്‍. നിയമലംഘനം എന്നത് ഇത്തരം രാഷ്ട്രീയ ആശയം കൊണ്ടുനടക്കുന്നവരെ ബാധിക്കുന്നില്ലെന്നും ഗവര്‍ണര്‍.  

അതേസമയം, കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാന്‍ ശ്രമിച്ച പൊലീസിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ് ഇടപെട്ട് വിലക്കിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. ചരിത്ര കോണ്‍ഗ്രസിലെ ദൃശ്യങ്ങള്‍ഗവര്‍ണര്‍ പ്രദര്‍ശിപ്പിച്ചു. സ്റ്റേജില്‍ നിന്നിരുന്ന രാഗേഷാണ് താഴെയെത്തി പോലീസിനെ തടഞ്ഞത്. തനിക്കെതിരേ നടന്നത് ഗൂഢാലോചനയാണ്. നൂറു കണക്കിന് പ്ലക്കാര്‍ഡുകളാണ് ഉയര്‍ത്തിയത്. അഞ്ചു മിനിറ്റിനുള്ളില്‍ ഇത്രയധികം പ്ലക്കാര്‍ഡുകള്‍ എങ്ങനെ തയാറാക്കും. അലിഗഡില്‍ നിന്നും ജാമിയ മില്ലിയില്‍ നിന്നും ഗൂഢാലോചന നടത്തി എത്തിയവരാണ് അവിടെ പ്രശ്‌നമുണ്ടാക്കിയത്.  

ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായത് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്നതും പിഴ ഒടുക്കേണ്ടതുമായ കുറ്റമാണെന്നും എന്നാല്‍ പോലീസിന് മുന്നില്‍ ഉണ്ടായ സംഭവമായിരുന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറെ തടയുന്നതും ആക്രമിക്കുന്നതും ഇതിന് ശ്രമിക്കുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ഐപിസി 124ാം വകുപ്പ് ഉദ്ധരിച്ച് ഗവര്‍ണര്‍ പറഞ്ഞു. പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞത് മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി ആണെന്ന് ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.