• Sat. Jan 28th, 2023

24×7 Live News

Apdin News

Janmabhumi| ലോകത്തെ അമ്പരപ്പിക്കുന്ന ഇന്ത്യയുടെ വളര്‍ച്ച

Byadmin

Jan 25, 2023


പ്രൊഫ: രാകേഷ് മോഹന്‍ ജോഷി

(ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാന്റേഷന്‍ മാനേജ്‌മെന്റില്‍ ഡയറക്ടറാണ് ലേഖകന്‍)

ന്ത്യയുടെസാമ്പത്തിക വളര്‍ച്ചയെ അഭിനന്ദിച്ച ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീനജോര്‍ജിയാവ ഇന്ത്യയെ ‘ഇരുണ്ടചക്രവാളത്തിലെ ശോഭയുള്ളസ്ഥലം’എന്നാണ് വിശേഷിപ്പിച്ചത്. ഐഎംഎഫ് ചീഫ്ഇക്കണോമിസ്റ്റ് പിയറിഒലിവിയര്‍ ഗോറിഞ്ചസ് ഇന്ത്യയെ ‘ജ്വലിക്കുന്നവെളിച്ചം’ എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. ലോകം മാന്ദ്യത്തിന്റെ ആസന്നമായ സാധ്യതകളെ അഭിമുഖീകരിക്കുമ്പോഴും ആഗോളതലത്തിലെ സാമ്പത്തികവളര്‍ച്ചയില്‍ ഇന്ത്യ അതിവേഗം കുതിക്കുകയാണെന്ന് എസ്&പി റേറ്റിംഗ്‌സിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ പോള്‍ ഗ്രുന്‍വാള്‍ഡ് പ്രസ്താവിച്ചിട്ടുണ്ട്. സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, നന്നായി മൂലധനവത്ക്കരിക്കപ്പെട്ട സാമ്പത്തിക സംവിധാനം, ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ, സംഭരണം, വിവേകപൂര്‍ണമായ കയറ്റുമതി നിയന്ത്രണങ്ങള്‍ എന്നിവയുടെ സമയോചിതമായ ഇടപെടലുകള്‍, ഇന്ത്യയുടെ വന്‍കിട പങ്കാളിത്തമുള്ള കയറ്റുമതി നയത്തിനൊപ്പം ഇന്ത്യയെ എല്ലായ്‌പ്പോഴും സാമ്പത്തിക മേഖലയിലുടനീളം മുന്നില്‍നിന്നുനയിക്കാന്‍ സാധിച്ചിട്ടുണ്ട്.  

യൂറോപ്പിനും അമേരിക്കക്കുമൊപ്പം നിരവധി രാജ്യങ്ങള്‍ക്ക് അസ്വീകാര്യമായിട്ടും ഇന്ത്യയുടെ ദേശീയതാല്‍പ്പര്യത്തിന്റെ കാര്യത്തില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കാനാകുമെന്ന പുതിയ ഒരുആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ടായത് ഇപ്പോഴാണ്. പുനരുത്പാദന ഊര്‍ജ്ജത്തില്‍ ഇന്ത്യ കുതിച്ചുചാട്ടം നടത്തുകയും സ്വന്തം പൗരന്മാരുടെ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി റഷ്യയില്‍നിന്ന് പെട്രോളിയം ഇറക്കുമതി ചെയ്ത്, കോടിക്കണക്കിന് ഡോളറുകള്‍ ലാഭിക്കുന്നതിലേക്കുനയിക്കുകയും ചെയ്തു. ഉക്രൈനും റഷ്യയ്ക്കുമിടയിലുള്ള സായുധപോരാട്ടം പോലുള്ളഅന്താരാഷ്ട്ര സംഭവങ്ങള്‍ ലോകവ്യാപകമായുള്ള സാമ്പത്തിക പ്രതിസന്ധിയെ രൂക്ഷമാക്കി. പണപ്പെരുപ്പസമ്മര്‍ദ്ദങ്ങള്‍ വികസ്വര രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മിക്കരാജ്യങ്ങളുടെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ സ്വാധീനം ചെലുത്താനും, ആഗോളസാമ്പത്തിക സ്ഥിതി വഷളാകുവാനും കാരണമായി.  

ഇന്ത്യയുടെ അത്ഭുതകരമായ സാമ്പത്തിക പുനരുദ്ധാരണം

ലോകത്തിലെ പ്രധാനവളര്‍ച്ചാ എഞ്ചിനുകള്‍ ഉള്‍പ്പെടെ മിക്കരാജ്യങ്ങളും ഇപ്പോഴും മഹാമാരിയുടെ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളില്‍ നിന്നും  കരകയറാന്‍ പാടുപെടുകയാണ്. ചൈന (2.7%), യൂറോഏരിയ (3.3%), യുഎസ് (1.9%), ബ്രസീല്‍ (3.5%), റഷ്യ (3.5%), ശ്രീലങ്ക (9.2%) എന്നീരാജ്യങ്ങള്‍ക്ക് മുന്നിലാണ് ഇന്ത്യ 6.9 വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയത്.

നിലവിലുള്ള മാന്ദ്യവും ഇനി ആസന്നമാകാന്‍ പോകുന്ന മാന്ദ്യവും ലോക സമ്പദ് വ്യവസ്ഥക്ക് ഭീഷണിയാണ്. 2023 ജനുവരി 10 ന് പുറത്തിറക്കിയ ലോകബാങ്കിന്റെ ആഗോള സാമ്പത്തിക വീക്ഷണത്തില്‍, ആഗോള വളര്‍ച്ചാമുരടിപ്പ് മൂര്‍ച്ചയുള്ളതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ മാന്ദ്യം ഉണ്ടാകുമെന്നാണ് സൂചിപ്പിച്ചിരുന്നത്. പ്രതീക്ഷിച്ചിരുന്നതു പോലെ ആറുമാസം മുമ്പ്, 2023ല്‍ 3ശതമാനത്തില്‍ നിന്ന് 1.7 ശതമാനമായി കുറഞ്ഞു. വിരോധാഭാസമെന്നു പറയട്ടെ, 2009ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയും, 2020ലെ പാന്‍ഡെമിക് വര്‍ഷവും ഒഴികെയുള്ളഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണിത്.

2023-ല്‍ ജിഡിപി 6.6% വളര്‍ച്ചയുള്ള ഇന്ത്യയെ, അമേരിക്ക (0.5%), യൂറോഏരിയ (0.3%), ചൈന (4.3%), പാകിസ്ഥാന്‍(2%), ബ്രസീല്‍ (0.8%), റഷ്യ (3%), ശ്രീലങ്ക (4.2%) എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, അതിവേഗം വളരുന്ന സാമ്പത്തികശക്തിയാണ് ഇന്ത്യ. മാത്രമല്ല, 2020ല്‍ 4%ല്‍ നിന്നും 2023ല്‍ 1.6% ആയിആഗോളവ്യാപാര നിരക്കുകുറയുമെന്നും പ്രതീക്ഷിക്കുന്നു. ആഗോള സാമ്പത്തിക വെല്ലുവിളികളെ മറികടന്നുകൊണ്ട് വ്യാവസായിക നിര്‍മാണരംഗത്ത് ഇന്ത്യയുടെ അതിവിശിഷ്ടമായ പൂര്‍വ്വസ്ഥിതി ജനുവരിയില്‍ ഉണ്ടായിരുന്ന 54ല്‍നിന്ന്, ഡിസംബറില്‍ 57.8 ആയി ഉയര്‍ന്നു. പ്രയാസകരമായ സമയങ്ങളില്‍ യുകെയില്‍ ജനുവരി 22-ലെ 56.9-ല്‍(പിഎംഐ) നിന്ന് ഡിസംബര്‍ 22ന് 45.3 ആയി കുറഞ്ഞു. ഇതേ കാലയളവില്‍, ചൈനയില്‍ 50.1 മുതല്‍ 49 വരെയും, യുഎസില്‍ 55 മുതല്‍ 46.2വരെ യുമാണ് ഉണ്ടായിരുന്നത്. കൂടാതെ സേവനമേഖലയില്‍ ജനുവരി 51.5ല്‍ നിന്ന് 58.5% ആയിരുന്നത് ശ്രദ്ധേയമായ ഇന്ത്യയുടെ മികച്ചപ്രകടനമാണ്. ഡിസംബര്‍22 മുതല്‍ 51.5% ആയികുറഞ്ഞിട്ടും യു.എസ് 51.2ല്‍ നിന്ന് 44.5% ആയിരുന്നത്,  54.1 ല്‍നിന്നും 49.9% ല്‍നിന്നും 48% ആയികുറഞ്ഞു. ഡിസംബര്‍ 30ലെ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ 563 ബില്യണ്‍ യുഎസ് ഡോളറും അതിന്റെ കറന്‍സിയിലെവളരെ കാര്യക്ഷമമായ മാനേജ്‌മെന്റും ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകള്‍ വിലമതിക്കുന്നതാണ്. നേരെമറിച്ച്,  പടിഞ്ഞാറന്‍ അയല്‍രാജ്യമായ പാകിസ്ഥാന്‍, സമാനമായ ചരിത്രവും സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലവും പങ്കിടുന്നുണ്ടെങ്കിലും, ഇന്ന് സാമ്പത്തിക പാപ്പരത്വത്തിന്റെ വക്കിലെത്തി, മൂന്നാഴ്ചത്തെ ഇറക്കുമതിക്ക് പണം നല്‍കാന്‍ മാത്രമായി അവശേഷിക്കുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ക്കും പരിമിതമായവിഭവങ്ങള്‍ക്കും ഇടയില്‍, ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍, ‘വിപ്ലവം’വഴി വിജയകരമായി സഞ്ചരിക്കാനുള്ള അത്ഭുതകരമായ കഴിവാണ് ഇന്ത്യ ലോകത്തിനുമുന്നില്‍ പ്രദര്‍ശിപ്പിച്ചത്.

പുനരുജ്ജീവനത്തിന്റെ താക്കോല്‍

ഇന്ത്യയുടെ കരുത്തുറ്റസാമ്പത്തികപ്രകടനം കേവലം യാദൃശ്ചികമല്ല, മറിച്ച് അത് ഘടനാപരമായ പ രിഷ്‌കാരങ്ങള്‍, നയപരമായ ഇടപെടലുകള്‍, അവയുടെ ഫലപ്രദമായനടപ്പാക്കല്‍ എന്നിവയുടെ ഫലമാണ്. മുന്‍വര്‍ഷത്തേക്കാള്‍ 45% വളര്‍ച്ചയോടെ ഇന്ത്യയുടെ കയറ്റുമതി വര്‍ദ്ധിപ്പിച്ച് വളര്‍ച്ച ഉറപ്പാക്കി. 2021-22ല്‍ ഇന്ത്യയുടെ കയറ്റുമതി 422 ബില്യണ്‍ഡോളര്‍ എന്ന റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ത്തി, കയറ്റുമതി സുഗമമാക്കുന്നതിന് മാര്‍ക്കറ്റ് ആക്‌സസ് ഇനിഷ്യേറ്റിവ്(എംഎഐ) പോലുള്ള കയറ്റുമതി പ്രോത്സാഹന പദ്ധതികളുടെ നിര്‍വചനവും, നടപ്പാക്കലും ഉറപ്പാക്കി. ഇന്ത്യ അതിന്റെ നിലവിലുള്ള സ്വതന്ത്ര വ്യാപാര കരാറുകള്‍ (എഫ്ടിഎ) സജീവമായി വിലയിരുത്തുകയും, സ്വന്തം സമ്പദ് വ്യവസ്ഥയ്ക്ക് പ്രയോജനം ചെയ്യുന്നതിനായി പുതിയവയില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന പ്രക്രിയയിലാണ്.

സമീപ വര്‍ഷങ്ങളില്‍ ഗവണ്‍മെന്റിന്റെയും കോര്‍പ്പറേറ്റ് പ്രവര്‍ത്തകരുടെയും പങ്കാളിത്തം രാജ്യമെങ്ങും ജില്ലാതലങ്ങളില്‍ പോലും സജീവമായി ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കയറ്റുമതി പ്രോത്സാഹന തന്ത്രത്തില്‍ ഉണ്ടായിട്ടുള്ള അത്ഭുതപൂര്‍വമായ പരിവര്‍ത്തനം, ഇന്ത്യയുടെ കയറ്റുമതിയെ ശ്രദ്ധേയമായതും സുസ്ഥിരവുമായ വളര്‍ച്ചയിലേക്ക് നയിക്കുന്നു. എന്നിരുന്നാലും, വളര്‍ച്ചയുടെ വേഗത നിലനിര്‍ത്താന്‍, ഇന്ത്യയ്ക്ക് ആഭ്യന്തരവും ബാഹ്യവുമായ ധനകാര്യങ്ങളില്‍ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ സജീവമായി പിന്തുടരേണ്ടതുണ്ട്.  സാമ്പത്തിക ഇടപാടുകളുടെയും വാണിജ്യ പ്രവര്‍ത്തനങ്ങളുടെയും കൂടുതല്‍ നടപടിക്രമങ്ങള്‍ ലളിതമാക്കുക, നിലവിലുള്ള അടിസ്ഥാന സൗകര്യ, ലോജിസ്റ്റിക് അപര്യാപ്തതകള്‍ പരിഹരിക്കുകയും ചെയ്യുന്നത്, ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും അന്താരാഷ്ട്ര മത്സരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.