• Mon. Sep 26th, 2022

24×7 Live News

Apdin News

kaattakkada ksrtc depot attack | കാട്ടാക്കട ഡിപ്പോയിലെ ആക്രമണം ചിത്രീകരിച്ച ജീവനക്കാരന് ഭീഷണിയെന്ന് റിപ്പോര്‍ട്ട്

Byadmin

Sep 23, 2022


ആക്രമണത്തില്‍ നാല് പേര്‍ സസ്‌പെന്‍ഷനിലായി. ആക്രമണത്തിന് ഇരയായ അച്ഛനേയും മകളെയും നേരിട്ട് വിളിച്ച് മാപ്പ് പറഞ്ഞുവെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിഎംഡി

kaattakkada

കൊച്ചി: കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ അച്ഛനേയും മകളെയും ആക്രമിക്കുന്ന ദൃശ്യം പകര്‍ത്തിയ ജീവനക്കാരന് ഭീഷണിയെന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്. കെ.എസ്ആര്‍.ടി.സി സിഎംഡി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സിഐടിയു സംഘടനയില്‍പെട്ടവരാണ് ഭീഷണിപ്പെടുത്തിയത്. സുരക്ഷ പരിഗണിച്ച് ജീവനക്കാരനെ സ്ഥലംമാറ്റിയെതന്ന് സി.എം.ഡി നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

ആക്രമണത്തില്‍ നാല് പേര്‍ സസ്‌പെന്‍ഷനിലായി. ആക്രമണത്തിന് ഇരയായ അച്ഛനേയും മകളെയും നേരിട്ട് വിളിച്ച് മാപ്പ് പറഞ്ഞുവെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിഎംഡി കോടതിയെ അറിയിച്ചു.

വിദ്യാര്‍ത്ഥിയുടെ യാത്രാ നിരക്കുമായി ബന്ധപ്പെട്ട് ഡിപ്പോയില്‍ എത്തിയ അച്ഛനേയും മകളെയുമാണ് കഴിഞ്ഞ ദിവസം ജീവനക്കാര്‍ ആക്രമിച്ചത്.