• Thu. Dec 19th, 2024

24×7 Live News

Apdin News

KSRTC with additional services to Bengaluru, Chennai, Mysore during Christmas and New Year | ക്രിസ്മസ് – ന്യൂഇയര്‍പ്രമാണിച്ച് ബംഗളൂരു, ചെന്നൈ മൈസൂര്‍ നഗരങ്ങളിലേക്ക് അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി

Byadmin

Dec 19, 2024


ksrtc,

തിരുവനന്തപുരം; ക്രിസ്മസ് – ന്യൂഇയര്‍ പ്രമാണിച്ച് അധിക സര്‍വീസുകളുമായി കെഎസ് ആര്‍ടിസി . ബംഗളൂരു, ചെന്നൈ, മൈസൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് 38 ബസ്സുകള്‍ കൂടി അധിക സര്‍വീസ് നടത്താനാണ് തീരുമാനം. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ നിര്‍ദേശനാസുരണമാണ് നടപടി. 34 ബംഗളൂരു ബസ്സുകളും 4 ചെന്നൈ ബസ്സുകളുമാണ് ഇത്തരത്തില്‍ ക്രമീകരിച്ചിട്ടുള്ളത്.

യാത്രാ തിരക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കേരളത്തിനുള്ളിലും തിരക്കൊഴിവാക്കി സുഗമ യാത്രക്കായി തിരുവനന്തപുരം കോഴിക്കോട് /കണ്ണൂര്‍ റൂട്ടിലും അധിക സര്‍വീസുകള്‍ സജ്ജമാക്കുന്നതിന് ഗതാഗതവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം 24 ബസ്സുകള്‍ കൂടി തിരുവനന്തപുരം കണ്ണൂര്‍ / കോഴിക്കോട് റൂട്ടില്‍ അധികമായി ക്രമീകരിച്ചിട്ടുണ്ട്.



By admin