20 വര്‍ഷത്തിനിടെ അഞ്ച് തവണ മന്ത്രിയായി. സിപിഐഎമ്മിനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് ജലീല്‍ പറഞ്ഞു.
photo – facebook
മലപ്പുറം : വിവാദ ആരോപണങ്ങള്‍ ഉന്നയിച്ച് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ എംഎല്‍എ പി.വി.അന്‍വറിനൊപ്പമില്ലെന്ന് കെ.ടി.ജലീല്‍ . പി.വി. അന്‍വര്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയിലേക്കില്ലെന്ന് കെ.ടി.ജലീല്‍ പറഞ്ഞു. സിപിഐഎമ്മിന്റെ് സഹയാത്രികനായി മുന്നോട്ട് പോകുമെന്നും ജലീല്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പാർലമെന്ററി ജീവിതം അവസാനിപ്പിക്കുകയാണെന്നും രാഷ്ട്രീയ പ്രവർത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു
ഇടതുപക്ഷത്തെ ബിജെപി അനുകൂലികളാക്കാന്‍ ആണ് ശ്രമം നടക്കുന്നത്. പാര്‍ട്ടിയോടൊ മുന്നണിയോടെ നന്ദിക്കേട് കാണിക്കില്ല. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും പിണറായി വിജയനയോ പാര്‍ട്ടിയോ തളളിപറയില്ല. അങ്ങനെ വന്നാല്‍ ഒരു വിഭാഗം സംശയത്തിന്റെ് നിഴലില്‍ നിര്‍ത്തപ്പെടും അത് കേരളത്തെ വലിയ വര്‍ഗീയ ധ്രുവീകരണത്തിലേക്ക് നയിക്കും. അങ്ങനെ ഒരു പാതകം ഉണ്ടായിക്കൂടായെന്നും ജലീല്‍ പറഞ്ഞു. 20 വര്‍ഷത്തിനിടെ അഞ്ച് തവണ മന്ത്രിയായി. സിപിഐഎമ്മിനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് ജലീല്‍ പറഞ്ഞു.
പിവി അന്‍വര്‍ കേരളത്തിലെ പോലീസ് സേനയെ കുറിച്ച് അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നു. അതില്‍ ശരികള്‍ ഉണ്ടെന്ന് അന്ന് താന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും നേരില്‍ കണ്ട് അത് അറിയിക്കുകും ചെയ്തു. കേരളത്തിലെ മുഴുവന്‍ പോലീസ് സേനയില്‍ പ്രശ്‌നമുണ്ടെന്ന് അദ്ദേഹവും പറഞ്ഞിട്ടില്ല. അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സംഘം രൂപീകരിച്ചത്. റിപ്പോര്‍ട്ട് വരുന്ന വരെ കാത്തിരിക്കാം എന്ന് പി വി അന്‍വറിനോട് അഭ്യര്‍ത്ഥിച്ചു. അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തതാണ്. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ കൈവിട്ട് പോയെന്നും കെ ടി ജലീല്‍ പറഞ്ഞു.
പോലിസില്‍ വര്‍ഗീയത തുടങ്ങി വെച്ചത് കോണ്‍ഗ്രസ്സും ലീഗുമാണ്. വര്‍ഗീയ താല്‍പര്യമുള്ളവര്‍ കുറച്ചുകാലങ്ങളായി പോലീസില്‍ ഉണ്ട്.അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഗീയത വെച്ചുപുലര്‍ത്തുന്നവരെ ഒരിക്കലും പോലീസ് സേനയില്‍ നിലനിര്‍ത്തില്ല. ക്രമസമാധാന ചുമതലയില്‍ നിന്ന് മാത്രമല്ല ആകെ മാറ്റേണ്ട ഒരാളാണ് എഡിജിപി അജിത് കുമാര്‍.എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് ന്യായീകരിക്കാനാവില്ല. എഡിജിപി എസ്ഡിപിഐ, ജമാത്ത് ഇസ്ലാമി നേതാക്കളെയും കാണാന്‍ പാടില്ല. ഇ എന്‍ മോഹന്‍ദാസിന് ആര്‍എസ്എസ് ബന്ധമാണെന്ന ആരോപണം ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോദിയുടെ ഗാന്ധി വിരുദ്ധ പരാമര്‍ശമാണ് ‘സ്വര്‍ഗ്ഗസ്ഥനായ ഗാന്ധിജി’ എന്ന പുസ്തകം എഴുതാന്‍ കാരണമായതെന്നും കെ ടി ജലീല്‍ പറഞ്ഞിരുന്നു.