മറുനാടൻ ഡെസ്‌ക്
ഇംഫാൽ: മണിപ്പൂരിൽ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ താരുങ് ഗ്രാമത്തിലാണ് സംഭവം നടന്നത്. സൈന്യത്തിന്റെ ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് ലെയ്മകോങ് പ്ലാറ്റൂൺ അംഗം സെർടോ താങ്താങ് കോം (41) ആണ് കൊല്ലപ്പെട്ടത്.
ലീവിന് എത്തിയ സെർടോയെ അക്രമി സംഘം തട്ടിക്കൊണ്ടുപോയി കൊല്ലുകയായിരുന്നു എന്നാണ് വിവരം. ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് സായുധ സംഘം സെർടോയെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്. ഖുനിങ്താങ് ഗ്രാമത്തിൽ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
സൈനികന്റെ പത്തു വയസ്സുകാരന്റെ മകനാണ് തട്ടിക്കൊണ്ടുപോയ കാര്യം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.