മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പഞ്ചാബ് പൊലീസ് ഇന്റലിജൻസ് ആസ്ഥാനം ആക്രമിച്ച യുവാവ് അറസ്റ്റിൽ. കഴിഞ്ഞ വർഷം മൊഹാലിയിലെ പഞ്ചാബ് പൊലീസ് ഇന്റലിജൻസ് ആസ്ഥാനത്തായിരുന്നു സംഭവം. ഹരിയാനയിലെ ജജ്ജാർ ജില്ലയിലെ സുരക്പൂർ നിവാസിയായ ദീപക് രംഗയെ ബുധനാഴ്ച രാവിലെ ഗോരഖ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്തതായി ഫെഡറൽ തീവ്രവാദ വിരുദ്ധ ഏജൻസി വക്താവ് അറിയിച്ചു.
കഴിഞ്ഞ വർഷം മേയിൽ മൊഹാലിയിലെ ഇന്റലിജൻസ് ആസ്ഥാനത്ത് ഗ്രനേഡ് ആക്രമണം ഉണ്ടായതു മുതൽ ദീപക് രംഗ ഒളിവിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിവിധ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ളയാളാണ് ഇയാൾ.