• Fri. Sep 22nd, 2023

24×7 Live News

Apdin News

parassala sharon murder case accused greeshma jail transfer | ഷാരോൺ വധക്കേസ് ; സഹതടവുകാരുടെ പരാതിയെ തുടർ​ന്ന് പ്രതി ഗ്രീഷ്‌മയെ ജയില്‍ നി​ന്ന് ​മാറ്റി

Byadmin

Sep 15, 2023


കേസിൽ അറസ്റ്റിലായതു മുതൽ ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലിലാണ് തടവിൽ കഴിഞ്ഞിരുന്നത്.

sharon murder case ,   greeshma ,  jail transfer

photo – facebook

തിരുവനന്തപുരം : കേരള സംസ്ഥാനത്തെ ഞെട്ടിച്ച പാറശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയില്‍ നിന്ന് മാറ്റി . അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ ഇവിടെ നിന്നും മാവേലിക്കര സ്പെഷ്യൽ ജയിലിലേക്കാണ് മാറ്റിയത്. സഹതടവുകാരിയുമായി കഴിഞ്ഞ ദിവസം സംഘർഷം ഉണ്ടായിരുന്നു. ഇത്‌ സംബന്ധിച്ച്‌ ജയിൽ സൂപ്രണ്ട്‌ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ജയിൽ മാറ്റം. എന്നാൽ അട്ടക്കുളങ്ങര ജയിലിൽ തടവുകാരുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ്‌ ഗ്രീഷ്‌മയെ മറ്റ്‌ തടവുകാർക്കൊപ്പം ജയിൽ മാറ്റിയതെന്നാണ്‌ ജയിലധികൃതരുടെ വിശദീകരണം.

തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ കൃത്യം നടത്തിയത്. കാമുകനായിരുന്ന ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ദിവസങ്ങളോളം അവശതകളോട് പൊരുതി ഒടുവിൽ ഒക്ടോബർ 25ന് ഷാരോൺ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഷാരോണിന്റെ മരണമൊഴിയിൽ പോലും കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല.

ആദ്യം പാറശ്ശാല പൊലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തിയിരുന്നു. എന്നാൽ പിന്നീട്പ്രത്യേകഅന്വേഷണസംഘം നടത്തിയ അന്വേഷണത്തിലും .ചോദ്യംചെയ്യലിനും ഒടുവിൽ ഗ്രീഷ്മവിഷംകൊടുത്ത്ഷാരോണിനെവധിക്കുകയായിരുന്നുവെന്ന്കണ്ടെത്തുകയായിരുന്നു. മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് വേണ്ടി കാമുകനായ ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഗ്രീഷ്മ കൊലപാതകം നടപ്പിലാക്കിയത്.

ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്ന പോലീസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവരെയും പ്രതി ചേർത്തത്



By admin