• Sat. Sep 28th, 2024

24×7 Live News

Apdin News

priest-arrested-for-sexual-assault-17-year-old-girl-pocso-case-in-perambra-kozhikode | പഠനം മെച്ചപ്പെടുത്തണം: പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ ക്ഷേത്രത്തിലെത്തിയ 17-കാരിക്ക് നേരേ ലൈംഗികാതിക്രമം; പൂജാരി പിടിയില്‍

Byadmin

Sep 26, 2024


kozhikode

കോഴിക്കോട്: പേരാമ്പ്രയിൽ ക്ഷേത്രത്തിലെത്തിയ 17-കാരിയായ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ക്ഷേത്ര പൂജാരി അറസ്റ്റിൽ. മുതുവണ്ണാച്ച കിളച്ചപറമ്പില്‍ വിനോദിനെയാണ് (50) പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി. ജംഷീദ്, എസ്.ഐ. പി. ഷമീര്‍ എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ്റുചെയ്തത്.

പാലേരി വേങ്ങശ്ശേരിക്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയാണ് വിനോദനെന്നും പഠനപ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പെണ്‍കുട്ടി പൂജാരിയെ കാണാന്‍ വന്നതായിരുന്നുവെന്നും പോലീസ് പറയുന്നു.

20-ന് ഉച്ചയോടെ ബന്ധുക്കള്‍ക്കൊപ്പമാണ് വിദ്യാര്‍ഥിനി ക്ഷേത്രത്തില്‍ എത്തിയത്. പെണ്‍കുട്ടിയെ മാത്രം ക്ഷേത്രത്തിലെ മുറിയിലേക്ക് വിളിച്ച് സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി മാതാപിതാക്കളെ കാര്യം അറിയിച്ചതിനെത്തുടര്‍ന്ന് പേരാമ്പ്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.



By admin