• Sun. Sep 8th, 2024

24×7 Live News

Apdin News

Sujitdas said that he will file a civil and criminal case against the complainant | ഔദ്യോഗികജീവിതവും കുടുംബവും ഇല്ലാതാക്കാനുള്ള ശ്രമം ; പരാതിക്കാരിക്കെതിരേ സിവില്‍, ക്രിമിനല്‍ കേസിന് പോകുമെന്ന് സുജിത്ദാസ്

Byadmin

Sep 6, 2024


uploads/news/2024/09/733443/sujithdas.jpg

തിരുവനന്തപുരം: വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നാലെ പ്രതികരണവുമായി മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ്. തന്റെ കരിയറും കുടുംബവും വരെ തകര്‍ക്കാനുള്ള ശ്രമമെന്നാണ് പ്രതികരണം. പരാതിയുമായി എത്തിയിരിക്കുന്ന യുവതി പോലീസിനെതിരേ സ്ഥിരം പരാതി ഉയര്‍ത്തുന്നയാളാണെന്നും ആരോപണത്തിനെതിരേ ക്രിമിനല്‍, സിവില്‍ കേസുകളുമായി മുന്നോട്ടുപോകുമെന്നുമാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുള്ള പ്രതികരണം. ഒരുതരത്തിലും വസ്തുതയില്ലാത്ത അടിസ്ഥാന രഹിതമായ ആരോപണങ്ങളാണിതെന്നും സുജിത് ദാസ് പറഞ്ഞു.

പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. 2022ല്‍ യുവതി തന്നെ കാണാന്‍ എത്തിയതിന്റെ വിശദാംശങ്ങള്‍ റിസപ്ഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എസ്പി ഓഫീസില്‍ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു സ്ത്രീ എത്തിയത്. നിരന്തരമായി പൊലീസിനെതിരെ കേസ് കൊടുക്കുന്ന സ്ത്രീയാണ് ആരോപണവുമായി രംഗത്തെത്തിയത്. നേരത്തേ ഒരു എസ്എച്ച് ഒക്കെതിരെ നല്‍കിയ പരാതി സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ഉപയോഗിച്ച് അന്വേഷിക്കുകയും പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട് തള്ളുകയും ചെയ്തതാണ്.

ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും ഇല്ലാതാക്കാനുള്ള ഗൂഢ നീക്കമാണിത്. തന്റെ കുടുംബം പോലും തകര്‍ക്കാനുള്ള ഈ ശ്രമത്തെ നിയമപരമായി നേരിടുമെന്നും സുജിത് ദാസ് പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ ഉണ്ടായാല്‍ ഒരു പരാതിയും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. സുജിത് ദാസിനെതിരെയും എസ്എച്ച്ഒ ആയിരുന്ന വിനോദും ബലാത്സംഗം ചെയ്തുവെന്ന വീട്ടമ്മയുടെ ആരോപണം പോലീസും തള്ളിയിട്ടുണ്ട്. ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ഡിജിപിക്കു പരാതി നല്‍കാനുമാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

2022ല്‍ വീട്ടമ്മ എസ്എച്ച്ഒ വിനോദിനെതിരെ പരാതിയുമായി എസ്പിയെ സമീപിച്ചിരുന്നു. പരാതി അന്വേഷിക്കാന്‍ എസ്പി, ഡിവൈഎസ്പി ബെന്നിക്ക് കൈമാറി. വിശദമായ അന്വേഷണത്തില്‍ എസ്എച്ച്ഒക്കെതിരായ ആരോപണം തെറ്റാണെന്ന് താനൂര്‍ ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കിയതാണെന്നുമാണ് പൊലീസ് വിശദീകരണം.



By admin