• Sat. Jul 13th, 2024

24×7 Live News

Apdin News

Targeting students, UP native nabbed with half a kilo of ganja sweets | ലക്ഷ്യമാക്കിയത് വിദ്യാര്‍ത്ഥികളെ, അരകിലോ കഞ്ചാവ് മിഠായികളുമായി യുപി സ്വദേശി പിടിയില്‍

Byadmin

Jul 10, 2024


students, up native, arrested

photo; representative

തൃശൂര്‍; സ്‌കൂള്‍ കുട്ടികളെ ലക്ഷ്യമാക്കി വില്‍പ്പനയ്ക്കായി കൊണ്ടുവന്ന അര കിലോ കഞ്ചാവ് മിഠായി പോലീസ് പിടികൂടി. സംഭവത്തിനെ തുടര്‍ന്ന് യു പി സ്വദേശി രാജു സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും പോലീസും സംയുക്തമായി അറസ്റ്റ് ചെയ്തു.
പിടികൂടിയത് 79 കഞ്ചാവ് മിഠായിയാണ്. ഇയാള്‍ വന്ന സ്‌കൂട്ടറും പോലീസ് പിടിച്ചെടുത്തു. പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ അജീഷിന്റെ നിര്‍ദേശാനുസരണം എസ് ഐ ബൈജു കെ സി, സിപിഒ വിനീത്, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ അഭീഷ് ആന്റണി, അനില്‍ കുമാര്‍, വിപിന്‍ ദാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.



By admin