• Sat. Jul 13th, 2024

24×7 Live News

Apdin News

that the desire for life itself should become a gangster | ജീവിതാഭിലാഷം തന്നെ ഗുണ്ടയാകണമെന്ന് ; 24 തികയുന്നതിന് മുമ്പ് പത്തു ക്രിമിനല്‍ കേസുകളില്‍ പ്രതിയായി ; സ്‌റ്റേഷനില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയ ഗുണ്ടയിപ്പോള്‍ ഒളിവില്‍

Byadmin

Jul 9, 2024


uploads/news/2024/07/721402/theekkat.jpg

തൃശൂര്‍: ജന്മദിനാഘോഷം കുളമാക്കിയതിന് എസ്‌ഐയുടേയും കമ്മീഷണറുടെയും ഫോണില്‍ വിളിച്ച് ബോംബ് ഭീഷണി മുഴക്കിയ പ്രതി ഗുണ്ടാസാജന് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. ഗുണ്ട തീക്കാറ്റ് സാജന്റെ പുത്തൂരിലെ വീട്ടിലും ഉറ്റ അനുയായികളുടെ വീട്ടിലും തൃശൂര്‍ എസിപിയുടെ നേതൃത്വത്തില്‍ പൊലീസ് റെയ്ഡ് നടത്തി. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

കഴിഞ്ഞ ദിവസമാണ് ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ ബോംബ് വെയ്ക്കുമെന്ന് ഇസ്റ്റ് എസ്‌ഐയുടെ മൊബൈല്‍, വെസ്റ്റ് പൊലീസ് സ്റ്റേഷന്‍, കമ്മീഷ്ണറ് ഓഫീസ് എന്നിവിടങ്ങളിലേക്ക് വിളിച്ച് ഭീഷണി മുഴക്കിയത്. ജന്മദിനാഘോഷം കുളമാക്കിയതിന്റെ പ്രതികാരമെന്നോണമായിരുന്നു ഭീഷണി. പത്തിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും സംഘത്തില്‍ പെടുത്തിയിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാളുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ 16 കുട്ടികളെ പോലീസ് താക്കീത് ചെയ്ത് ബന്ധുക്കള്‍ക്കൊപ്പം അയച്ചിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.

ഗുണ്ടയാകുക ജീവിതാഭിലാഷമാക്കിയിരുന്നയാളാണ് സാജനെന്ന് പോലീസ പറയുന്നു. 24 വയസ്സിനിടയില്‍ കൊലപാതകശ്രമം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ പേരിലുള്ള സാജന്‍ ഇപ്പോള്‍ ഒളിവിലാണ്. ഇന്‍സ്റ്റഗ്രാം, എസ്‌ജെ കമ്പനിയെന്ന വാട്‌സാപ്പ് കൂട്ടായ്മ തുടങ്ങിയവയിലൂടെയാണ് അനുയായികളുമായി ബന്ധപ്പെടുന്നത്. കേസുകളും പ്രശ്‌നങ്ങളും പതിവായതോടെയാണ് തീക്കാറ്റെന്ന ഇരട്ടപ്പേരും കിട്ടിയത്. ഈ വര്‍ഷത്തെ ജന്മദിനം അനുയായികള്‍ക്കൊപ്പം രാത്രിയില്‍ തെക്കേഗോപുര നടയിലെ ഒളിത്താവളത്തില്‍ വടിവാള്‍ ഉപയോഗിച്ച് കേക്കു മുറിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്ത് ആഘോഷിക്കാനിരിക്കെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് റെയ്ഡ് നടത്തിയത്.

16 കുട്ടികള്‍ അടക്കം 32 പേരുണ്ടായിരുന്നു. സംഘത്തില്‍പെട്ടവരെ പോലീസ് പൊക്കിയതോടെ ഗുണ്ട മുങ്ങുകയായിരുന്നു. തൃശൂര്‍ പുത്തൂരിലെ ഒരു ഓട്ടോ ഡ്രൈവറുടെ മൂത്തമകനാണ് സാജന്‍. പ്ലസ് ടു വരെയാണ് പഠിച്ചിട്ടുള്ളത്. കൊലപാതക ശ്രമക്കേസില്‍ രണ്ടു കൊല്ലം ജയിലിലായതോടെ വീട്ടുകാരുമായി കാര്യമായ ഇടപെടലുകള്‍ ഇല്ലാതായി. പുറത്തുവന്നശേഷം വീട്ടുകാരുമായി വലിയ ബന്ധമൊന്നുമില്ല.



By admin