തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ പുതിയ ആരോപണം ഉന്നയിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയ്ക്ക് ആര്‍എസ്എസുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും തൃശൂരില്‍ ബിജെപിയെ ജയിപ്പിക്കാന്‍ തൃശൂര്‍പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പി.ശശി. എഡിജിപി അജിത്കുമാര്‍ എന്നിവര്‍ക്കെതിരേ മുഖ്യമന്ത്രി നടപടിയെടുക്കാന്‍ ഭയക്കുന്നത് ആര്‍എസ്എസ് ബന്ധം പുറത്തുവരുന്ന സാഹചര്യത്തിലാണെന്നും വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
തൃശൂര്‍പൂരം പോലീസുകാരെക്കൊണ്ട് കലക്കിച്ചത് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തൃശൂരില്‍ ബിജെപിയെ ജയിപ്പിക്കാന്‍ മുഖ്യമന്ത്രിയും കൂട്ടാളികളും കളിച്ച കളിയാണ് ഇതെന്നും ആര്‍എസ്എസ് നേതാവിനെ കാണാന്‍ മുഖ്യമന്ത്രി എഡിജിപിയെ അയച്ചിരുന്നതായും വി.ഡി. സതീശന്‍ ആരോപിച്ചു. പൂരത്തിന് കമ്മീഷണര്‍ അഴിഞ്ഞാടിയപ്പോള്‍ ഇടപെട്ടില്ലെന്നും ആരോപിച്ചു.
അജിത്കുമാര്‍ അന്ന് തൃശൂരില്‍ ഉണ്ടായിരുന്നതായും ആര്‍എസ്എസ് നേതാവുമായി ഒരു മണിക്കൂര്‍ ചര്‍ച്ച ചെയ്തതായും എന്ത് ദൗത്യമാണ് എഡിജിപിയെ മുഖ്യമന്ത്രി ഏല്‍പ്പിച്ചതെന്നും വിഡി. സതീശന്‍ ചോദിച്ചു. പി. ശശിക്കും എഡിജിപിയ്ക്കും എതിരേ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്ക് ഭയമാണോയെന്നും ചോദിച്ചു. ആര്‍എസ്എസുമായി മുഖ്യമന്ത്രിക്ക് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നും പറഞ്ഞു.
പോലീസുകാരെക്കൊണ്ട് പൂരം കലക്കിച്ച മുഖ്യമന്ത്രി തൃശൂരില്‍ ഹൈന്ദവ വികാരം ഉയര്‍ത്തിവിട്ടെന്നും തൃശൂരില്‍ ബിജെപിയെ വിജയിപ്പിച്ചെന്നും പറഞ്ഞു. ആര്‍എസ്എസ് പരിപാടിയുമായി ബന്ധപ്പെട്ട് തൃശൂരില്‍ ഉണ്ടായിരുന്ന അവരുടെ നേതാവിനെ കാണാന്‍ മുഖ്യമന്ത്രി എഡിജിപിയെ അയച്ചു. ഔദേ്യാഗിക കാര്‍ ഒഴിവാക്കി സ്വകാര്യവാഹനത്തിലാണ് എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടതെന്നും ആര്‍എസ്എസ് ക്യാമ്പില്‍ നേതാവും എഡിജിപിയും ഒരു മണിക്കൂര്‍ ഇവര്‍ അവിടെ എന്തു ചര്‍ച്ചയാണ് നടത്തിയതെന്നും വി.ഡി. സതീശന്‍ ചോദിച്ചു.