• Fri. Sep 27th, 2024

24×7 Live News

Apdin News

train-hit-an-iron-rail-piece-placed-on-a-railway-track-in-gujarat-police-doubt-another-derailment-bid | റെയിൽവേ പാളത്തിൽ സ്ഥാപിച്ച ഇരുമ്പ് ദണ്ഡിൽ ട്രെയിൻ ഇടിച്ചു; അട്ടിമറി ശ്രമമെന്ന് സൂചന

Byadmin

Sep 26, 2024


സംഭവത്തിന് പിന്നിൽ അട്ടിമറി സാധ്യതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

train hit

ഗുജറാത്തിൽ റെയിൽവേ പാളത്തിൽ സ്ഥാപിച്ച ഇരുമ്പ് ദണ്ഡിൽ ട്രെയിൻ ഇടിച്ചു. പാസഞ്ചർ ട്രെയിനാണ് ഇരുമ്പ് ദണ്ഡിൽ ഇടിച്ചത്. സംഭവത്തിന് പിന്നിൽ അട്ടിമറി സാധ്യതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ട്രെയിൻ ഇരുമ്പ് ദണ്ഡിൽ ഇടിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു.

റാൺപൂർ പോലീസ് സ്റ്റേഷൻ പരിധിയിലൂടെ കടന്നുപോകുമ്പോൾ ഓഖ-ഭാവ്‌നഗർ പാസഞ്ചർ ട്രെയിൻ (19210) നാലടി നീളമുള്ള ഇരുമ്പ് ദണ്ഡിൽ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് കിഷോർ ബലോലി പറഞ്ഞു. റെയിൽവേ പാളത്തിന്റെ നടുവിലായി കുത്തിനിർത്തിയ രീതിയിലാണ് ഇരുമ്പ് ദണ്ഡ് സ്ഥാപിച്ചിരുന്നത്. വിശദമായ അന്വേഷണം തുടരുകയാണ്.

തിങ്കളാഴ്ച സൂറത്തിൽ റെയിൽവേ ട്രാക്കുകളിൽ കൃത്രിമം കാണിച്ചതിന് മൂന്ന് റെയിൽവേ ജീവനക്കാരെ അറസ്റ്റ് ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് ഗുജറാത്തിലെ സംഭവം.



By admin