• Mon. Nov 28th, 2022

24×7 Live News

Apdin News

two-people-stabbed-to-death-during-clashes-in-kannur | ലഹരി വില്‍പനയെ ചൊല്ലി തര്‍ക്കം; കണ്ണൂരില്‍ രണ്ടു സി.പി.എം. പ്രവര്‍ത്തകരെ കുത്തിക്കൊന്നു

Byadmin

Nov 23, 2022


kerala, kannur cpm

ഷമീര്‍, ഖാലിദ്

തലശേരി: കണ്ണൂരില്‍ ലഹരിമാഫിയസംഘത്തെ ചൊദ്യംചെയ്ത സി.പി.എം. അനുഭാവികളെ കുത്തിക്കൊന്നു. തലശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണഹൗസില്‍ കെ.ഖാലിദ്( 52) സഹോദരി ഭര്‍ത്താവും സി.പി.എം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ ത്രിവര്‍ണഹൗസില്‍ പൂവനാഴി ഷമീര്‍(40) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് തലശ്ശേരി സഹകരണ ആശുപത്രിക്കടുത്താണ് ആക്രമണം.

ലഹരി വില്‍പനയെ ചൊദ്യംചെയ്ത ഷമീറിന്റെ മകന്‍ ഷബീലിനെ (20) ഇന്നലെ ഉച്ചക്ക് നെട്ടൂര്‍ ചിറക്കക്കാവിനടുത്ത ജാക്സണ്‍ മര്‍ദിച്ചിരുന്നു. ഷബീലിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് അനുരഞ്ജനത്തിനെന്ന വ്യാജേനയാണ് ലഹരിമാഫിയ സംഘം ഖാലിദ് അടക്കമുള്ളവരെ റോഡിലേക്ക് വിളിച്ചിറക്കിയത്. ഖാലിദ് സംഭവ സ്ഥലത്ത് തന്നെ അക്രമത്തില്‍ മരിച്ചു.

അനുരഞ്ജന സംസാരത്തിനിടയില്‍ അക്രമികള്‍ കൈയില്‍ കരുതിയ കത്തിയെടുത്ത് ഖാലിദിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഷമീറിന്റെ പുറത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും കുത്തേറ്റു. അതീവഗുരുതരാവസ്ഥയില്‍ ഷമീറിനെ കൊഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നിട്ടൂര്‍ സ്വദേശിയായ ഷാനിബിനും കുത്തേറ്റിട്ടുണ്ട്.

പരേതരായ മുഹമ്മദ് -നബീസ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ഖാലിദ്. മത്സ്യതൊഴിലാളിയാണ്. ഭാര്യ: സീനത്ത്. മക്കള്‍: പര്‍വീന, ഫര്‍സീന്‍. മരുമകന്‍: റമീസ് (പുന്നോല്‍). സഹോദരങ്ങള്‍: അസ്ലംഗുരുക്കള്‍, സഹദ്, അക്ബര്‍ (ഇരുവരും ടെയ്ലര്‍), ഫാബിത, ഷംസീന. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ആമുക്കപള്ളി കബറിടത്തില്‍ വ്യാഴാഴ്ച കബറടക്കും.

പരേതരായ ഹംസ-ആയിഷ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ഷമീര്‍. ഭാര്യ: ഷംസീന. മക്കള്‍: മുഹമ്മദ് ഷബില്‍, ഫാത്തിമത്തുല്‍ ഹിബ ഷഹല്‍. സഹോദരങ്ങള്‍: നൗഷാദ്, റസിയ, ഹയറുന്നീസ.